- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷൻ കാര്യത്തിൽ അമേരിക്കയും ചൈനയും ബഹുദൂരം മുൻപിൽ; ജനസംഖ്യ ആനുപാതികമായി ബ്രിട്ടന് വമ്പൻ നേട്ടം; നാലും അഞ്ചും സ്ഥാനത്ത് ഇന്ത്യയും ഇസ്രയേലും; അറബ് രാജ്യങ്ങളിൽ മുൻപിൽ യു എ ഇ; കോവിഡ് വാക്സിനേഷനെ ലോകം കൈകാര്യം ചെയ്യുന്നത് ഇങ്ങനെ
വാക്സിനേക്ഷൻ പ്രതീക്ഷക്കൊത്തവിധം അതിവേഗം പുരോഗമിക്കുമ്പോൾ 70 വയസ്സു കഴിഞ്ഞവരോടെല്ലാം വാക്സിൻ എടുക്കാനായി മുന്നോട്ടുവരാൻ ആവശ്യപ്പെടുകയാണ് ബോറിസ് ജോൺസൺ. വരുന്ന തിങ്കളാഴ്‌ച്ചയോടെ 15 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകിയിരിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. മറ്റു പല ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവ ജനനസംഖ്യയുള്ള ബ്രിട്ടനിൽ ഇതുവരെ 13.5 മില്ല്യൺ ആളുകൾക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്. ലോകത്ത് മൊത്തമായി നൽകിയതിന്റെ10 ശതമാനം ഡോസുകൾ ബ്രിട്ടനിലാണ് നൽകിയിരിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം പൗരന്മാർക്ക് വാക്സിൻ നൽകിയ രാജ്യങ്ങളുടെ ഗണത്തിൽ മൂന്നാം സ്ഥാനമാണ് ബ്രിട്ടനുള്ളത്. ബ്രിട്ടനേക്കാൾ വളരെയധികം ജനസംഖ്യയുള്ള അമേരിക്കയും ചൈനയുമാണ് ഇക്കാര്യത്തിൽ ബ്രിട്ടന്റെ മുന്നിലുള്ളത്. അതേസമയം, വാക്സിൻ പ്രതിസന്ധിയിൽ അകപ്പെട്ട്, ബ്രിട്ടനിലേക്കുള്ള വാക്സിൻ വിതരണം തടയുവാൻ വരെ ശ്രമിച്ച യൂറോപ്യൻ യൂണിയൻ ഇപ്പോഴും പ്രതീക്ഷിച്ച നിലയിലേക്കെത്തിയിട്ടില്ല. ഫ്രാൻസ്, ജർമ്മനി, ഇറ്റലി സ്പെയിൻ തുടങ്ങിയ പ്രധാന രാജ്യങ്ങളിലെല്ലാം കൂടി നൽകിയ വാക്സിന്റെ അളവിനേക്കാൾ കൂടുതൽ അളവിലുള്ള വാക്സിൻ ബ്രിട്ടനിൽ നൽകിക്കഴിഞ്ഞിരിക്കുന്നു.
ഇന്നലെ ബ്രിട്ടനിൽ 4,14,973 പേർക്കാണ് വാക്സിനേഷൻ നൽകിയത്. ഇതിൽ കൂടുതൽ പേർക്കും വാക്സിന്റെ ആദ്യഡോസായിരുന്നു. അതായത് ബ്രിട്ടൻ ഇതുവരെ ജർമ്മനി നൽകിയ വക്സിന്റെ അളവിനേക്കാൾ 35 ഇരട്ടി അധികം മരുന്നാണ് നൽകിയിരിക്കുന്നത്. വാക്സിൻ ഓർഡർ നൽകുന്നതിലും മറ്റും ബ്രിട്ടൻ കാണിച്ച ശുഷ്‌കാന്തി തന്നെയാണ് ഇക്കാര്യത്തിൽ ബ്രിട്ടനെ മുന്നിലെത്തിച്ചത്. ബ്രിട്ടൻ ഓർഡർ നൽകിയതിനു ശേഷം മൂന്നു മാസം വരെ വൈകിയാണ് യൂറോപ്യൻ യൂണിയൻ ഓർഡർ നൽകുന്നത്.
അതേസമയം, ലോകത്തിലേറ്റവും കാര്യക്ഷമമായി വാക്സിൻ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്ന ഇസ്രയേൽ ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ്. ഒരു തുള്ളിപോലും പാഴാക്കാതെയുള്ള, അച്ചടക്കത്തോറ്റും ആസൂത്രണത്തോടും കൂടിയുള്ള ഇസ്രയേലിന്റെ വാക്സിൻ വിതരണം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ വാക്സിൻ വിതരണകാര്യത്തിൽ നാലാം സ്ഥാനത്താണ്. സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ വാക്സിൻ പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോൾ തന്നെ, പല മൂന്നാം ലോക രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതി ചെയ്യുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്
നേരത്തേ കൊറോണയുടെ ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ കോവിഡിനുള്ള ചികിത്സക്ക് ഉത്തമാമാണെന്ന വിശ്വാസം ഹൈഡ്രോക്സിക്ലോറോക്വിനിന്റെ ആവശ്യകത വർദ്ധിപ്പിച്ചപ്പോൾ, അമേരിക്കയുൾപ്പടെ പല ലോകരാഷ്ട്രങ്ങൾക്കും ഇത് നൽകുവാൻ ഇന്ത്യയ്ക്കായി. അതുപോലെതന്നെ പാരസിറ്റമോൾ ഗുളികകളും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കയറ്റി അയക്കുന്ന ഇന്ത്യ, നേരത്തേ തന്നെ ഔഷധനിർമ്മാണ രംഗത്ത് പ്രാവീണ്യം തെളീയിച്ചിട്ടുള്ളതാണ്. കോവിഡ് വാക്സിൻ വിതരണം കൂടിയായ്‌പ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാർമാ ഹബ്ബുകളീൽ ഒന്നായി ഇന്ത്യ മാറും എന്നത് ഉറപ്പാക്കിക്കഴിഞ്ഞിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ