തിരുവനന്തപുരം: കോവിഡ് കൃഷിവകുപ്പു നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയുടെ ഭാഗമായി 25,000 വീട്ടമ്മമാർ പോഷകാഹാരത്തോട്ടങ്ങൾ ഒരുക്കും. വീട്ടമ്മമാർ സ്വയം വരുമാനമുണ്ടാക്കുകയും വീട്ടിലേക്കു ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യമെന്ന് മെന്നു മന്ത്രി വി എസ്. സുനിൽകുമാർ പറഞ്ഞു.

പോഷകാഹാരത്തോട്ടം നിർമ്മിക്കുന്നതിനാവശ്യമായ ഉൽപാദനോപാധികൾ വീട്ടമ്മമാർക്കു സൗജന്യമായി ലഭ്യമാക്കുമെന്നു സംസ്ഥാന ഹോർട്ടികൾചർ മിഷൻ എംഡി സജി ജോൺ പറഞ്ഞു. കൂൺകൃഷിക്കും പച്ചക്കറി വിളകൾക്കും വെവ്വേറെ കിറ്റുകളുണ്ടാകും. കിറ്റ് വിതരണത്തിനും പരിചരണത്തിനും പരിശീലനത്തിനും കൃഷിവകുപ്പ്, കാർഷിക സർവകലാശാല, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവ സഹകരിക്കും.