- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്ടോക്കിലെ ലക്ഷങ്ങളുടെ കണ്ണിലുണ്ണിയായ 18 കാരി ജീവിതം മടുത്ത് ആത്മഹത്യ ചെയ്തു; മറ്റൊരു മോഡൽ ഭർത്താവുമായി വഴക്കിട്ട് ആത്മാഹൂതി ചെയ്തു; സോഷ്യൽ മീഡിയയെ കരയിച്ച രണ്ടു സുന്ദരികളുടെ ആത്മഹത്യാ കഥ
ടിക്ടോക്കിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സുന്ദരിയാണ് ലൂസിയാനയിലെ ബാറ്റൺ റോഗിൽനിന്നുള്ള 18 കാരിയായ ഡസാരിയ ക്വിന്റ് നോയേസ്. ദീ എന്ന ഓമനപ്പെരിൽ അറിയപ്പെട്ടിരുന്ന ഈ പതിനെട്ടുകാരി സമൂഹമാധ്യമങ്ങളിലെ തരംഗമായിരുന്നു. പ്രശസ്തിയുടെ ഔന്നത്യങ്ങളിൽ ഇരിക്കുമ്പോഴാണ് ഈ സുന്ദരി ഈ ലോകം വിട്ടു യാത്രയാകുന്നത്. അവരുടെ മരണം ആത്മഹത്യയായിരുന്നു എന്ന് മതാപിതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, അവൾ തൂങ്ങിമരിക്കുകയായിരുന്നു എന്ന് അമ്മ ഫേസ്‌ബുക്ക് വഴി ലോകത്തെ അറിയിക്കുകയും ചെയ്തു.
നോയേസിന്റെ വിവിധ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇതുവരെ തന്റെ മകൾക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്ന എല്ലാവരോടും നോയേസിന്റെ പിതാവ് റഹീം അള്ളാ നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരണം തെരഞ്ഞെടുക്കുന്നതിനു മുൻപായി അവളെ അലട്ടിയിരുന്ന കാര്യം തന്നോട് അവൾക്ക് പറയാമായിരുന്നു എന്നും അദ്ദേഹം എഴുതുന്നു. തന്റെ ഏറ്റവും വലിയ സുഹൃത്തുകൂടി ആയിരുന്നു മകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്‌ച്ചയാണ് നോയേസ് തന്റെ ഏറ്റവും അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടത്. തികഞ്ഞ സന്തോഷവതിയായി ആട്ടവും പാട്ടുമൊക്കെയുള്ള വീഡിയോ ആയിരുന്നു അന്ന് ഈ സുന്ദരി തന്റെ ആരാധകർക്കായി ഇട്ടത്. ഇത് തന്റെ അവസാനത്തെ പോസ്റ്റാണെന്ന് അതിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. നോയേസിന്റെ ആത്മഹത്യയ്ക്ക് പുറകേ സമൂഹമധ്യമങ്ങളിൽ ഏറെ നൊമ്പരമുണർത്തിയ ഒന്നായിരുന്നു പോളിഷ് വംശജയായ മോഡലിന്റെ ആത്മഹത്യ.
ജർമ്മൻ ഫുട്ബോൾ താരം ജെറോമ്മ് ബോട്ടേംഗിന്റെ പെൺസുഹൃത്ത് കൂടിയായ മോഡൽ കാസിയ ലെൻഹാഡ് ആണ് തന്റെ മകന്റെ ആറാം ജന്മദിനത്തിന്റെ ദിവസം ആത്മഹത്യ ചെയ്തത്. ഫുട്ബോൾ താരവുമായുള്ള ഈ 25 കാരിയുടെ ബന്ധം തകർച്ചയുടെ വക്കിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബർലിനിൽ ബോട്ടേംഗിന്റെ ആഡംബര അപ്പാർട്ട്മെന്റിലാണ് കാസിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
നേരത്തേ ബന്ധമുണ്ടായിരുന്ന ഒരു പുരുഷനിൽ ഇവർക്ക് പത്തൊമ്പതാം വയസ്സിൽ ജനിച്ചതാണ് ഇവരുടെ ഏക പുത്രനായ നോവ. നോവയുടെ ആറാം പിറന്നാൾ ദിനത്തിൽ പക്ഷെ ഇവർ ഈ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു. ബോട്ടേംഗിന് മുൻബന്ധങ്ങളിൽ നിന്നെല്ലാമായി മൂന്നു കുട്ടികളുണ്ട്. മുൻ കാമുകിയായ ഷെറിൻ സെൻലറിൽ ഇരട്ട പെൺകുട്ടികളാണ് ബോട്ടേംഗിനുള്ളത്. പിന്നെ പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീയിൽ ജനിച്ച ഒരു പുത്രനും.
ഒരാഴ്‌ച്ചമുൻപ് ഒരു അഭിമുഖത്തിൽ തങ്ങളുടെ ബന്ധം പൂർണ്ണമായും തകർന്നതായി ജെറോം പറഞ്ഞിരുന്നു. മാത്രമല്ല, അതിൽ കാസിയയെ കുറിച്ച് അത്രനല്ലതല്ലാത്ത ചില കാര്യങ്ങളും അയാൾ സൂചിപ്പിച്ചിരുന്നു. അതായിരിക്കാം പെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് അനുമാനിക്കപ്പെടുന്നത്. അവരുടെ സുഹൃത്തുകൂടിയായ മോഡൽ സാറാ കുൽക്കയാണ് ഈ ആത്മഹത്യാവിവരം ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ