- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരിടവേളയ്ക്ക് ശേഷം ന്യൂസിലന്റിൽ വീണ്ടും കൊറോണ; കോവിഡ് പോസിറ്റിവായത് ഓക് ലാന്റിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ: ഓക് ലന്റിൽ മൂന്ന് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂസിലന്റുമായുള്ള യാത്രാ ബന്ധം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ
ഓക് ലാന്റ്: ഒരിടവേളയ്ക്ക് ശേഷം ന്യൂസിലന്റിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു. ഓക് ലാന്റിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഓക് ലാന്റിൽ മൂന്ന് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഞായറാഴ്ചയാണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്.
ഓക് ലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ന്യൂസിലന്റിലേക്കുള്ള യാത്രാമാർഗ്ഗങ്ങൾ എല്ലാം ഓസ്‌ട്രേലിയ നിർത്തലാക്കി. ന്യൂസിലന്റിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയ വിമാനങ്ങളിലെ എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ സർക്കാർ തീരുമാനിച്ചു. 21 ദിവസങ്ങൾക്ക് മുൻപാണ് ന്യൂസിലന്റിൽ അവസാനമായി കോവിഡ് റിപ്പോർട്ട് ചെയ്തത്.
ഓക് ലാന്റിലെ ഒരു കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും മകൾക്കുമാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇവരുടെ രോഗ ഉറവിടം വ്്യക്തമല്ല. എൽഎസ്ജി സ്‌കൈ ഫെഫിൽ ജോലി നോക്കുകയാണ് കോവിഡ് പോസിറ്റീവായ ഈ സ്ത്രീ. മകൾ ഹൈ സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കുട്ടിക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്‌കൂളും അടച്ചിട്ടു.