- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എന്റെ പ്രതിഭാധനനായ പിതാവ് എന്റെ തലച്ചോറിലേക്ക് വാക്സിൻ കടത്തിവിട്ടില്ല'; കോവിഡ് വാക്സിൻ സ്വീകരിച്ച് ബിൽ ഗേറ്റ്സിന്റെ മകൾ ജെന്നിഫറും
വാഷിംഗ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനത്തിൽ കുറവെന്ന് റിപ്പോർട്ടുകൾ. 37.1 ദശലക്ഷം അമേരിക്കക്കാർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചതായി ശനിയാഴ്ച അധികൃതർ അറിയിച്ചു. ഇത് ജനസംഖ്യയുടെ 11 ശതമാനം മാത്രമാണ്. അതേസമയം, ഈ ആഴ്ച ആദ്യത്തെ വാക്സിനേഷൻ ലഭിച്ചവരിൽ ബിൽ ഗേറ്റ്സിന്റെ മകൾ ജെന്നിഫർ ഗേറ്റ്സും ഉൾപ്പെടുന്നു.
കോടീശ്വരനായ ബിൽ ഗേറ്റ്സ് വാക്സിൻ ഗവേഷണത്തിനായി പണം നിക്ഷേപിക്കുകയാണ്, അമേരിക്കൻ ജനതയിലേക്ക് വാക്സിന്റെ പേരിൽ മൈക്രോചിപ്പുകൾ കുത്തിവയ്ക്കാൻ അദ്ദേഹം ശ്രമിക്കുന്നു എന്നുമുള്ള പ്രചാരണങ്ങൽ ശക്തമായിരുന്നു. ഇതിനെ കളിയാക്കാനും ജെന്നിഫർ മറന്നില്ല. 'എന്റെ പ്രതിഭാധനനായ പിതാവ് എന്റെ തലച്ചോറിലേക്ക് വാക്സിൻ കടത്തിവിട്ടില്ല - എംആർഎൻഎയ്ക്ക് ആ ശക്തി ഉണ്ടെങ്കിൽ മാത്രം- ജെന്നിഫർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ന്യൂയോർക്കിലെ മൗണ്ട് സിനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ജെന്നിഫർ ഗേറ്റ്സ്.
കൊറോണ വാക്‌സിന്റെ രൂപത്തിൽ എല്ലാ ആളുകളുടെ ശരീരത്തിലും മൈക്രോ ചിപ് ട്രാക്കിങ് സംവിധാനം കടത്തിവിടാനാണു ബിൽ ഗേറ്റ്‌സ് ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ബിൽ ആൻഡ് മിലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷൻ കൊറോണ വാക്‌സിൻ ഗവേഷണത്തിൽ സജീവമായിരിക്കുന്നതാണ് ആരോപണങ്ങൾ ഉയരാനുള്ള പ്രധാന കാരണം.എന്നാൽ ഗൂഢാലോചന സിദ്ധാന്തങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിവേകശൂന്യമായ ആരോപണങ്ങൾ ആയതുകൊണ്ടാണു പ്രതികരിക്കാതിരിക്കുന്നതെന്നും ഗേറ്റ്‌സ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ