- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് ജപ്തി ചെയ്തതോടെ രണ്ട് വർഷത്തോളമായി കുടുംബം കഴിഞ്ഞത് വരാന്തയിൽ; പ്രദീപ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥയറിഞ്ഞ് വായ്പ തിരിച്ചടച്ച് വിദേശ മലയാളി: പണി തീരാത്ത വീടിന്റെ ബാക്കി പണി തീർക്കാനുള്ള പണം നൽകിയും അമേരിക്കൻ മലയാളിയുടെ കാരുണ്യ വർഷം
കടുത്തുരുത്തി: രണ്ട് വർഷത്തോളമായി വീട്ടു വരാന്തയിൽ കഴിഞ്ഞ പ്രദീപ് കുമാറിനും കുടുംബത്തിനും ഇനി സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ ഉറങ്ങാം. വീട് നിർമ്മിക്കാനെടുത്ത ബാങ്ക് വായ്പ പെരുകിയതോടെ ജപ്തിയായ വീടിന്റെ വരാന്തയിൽ കിടന്നിരുന്ന പ്രദീപ് കുമാറിന്റെ കഥ കേട്ട് വായ്പ തിരിച്ചടച്ച് വീട് തിരികെ നൽകി അമേരിക്കൻ മലയാളി. അമേരിക്കൻ മലയാളിയായ ജിമ്മി കുന്നശ്ശേരിയാണ് പ്രദീപിനും കുടുംബത്തിനും മേൽ സഹായത്തിന്റെ കാരുണ്യ വർഷം ചൊരിഞ്ഞത്.
ആയാംകുടി പുതുശേരിക്കര പാറത്തൊട്ടിക്കാലായിൽ പ്രദീപ് കുമാറിനും കുടുംബത്തിനുമാണു ഞീഴൂർ പാഴുത്തുരുത്ത് സ്വദേശിയും അമേരിക്കയിലെ ടെക്സാസിൽ താമസക്കാരനുമായ ജിമ്മി കുന്നശ്ശേരി വായ്പ തിരിച്ചടച്ച് വീടിന്റെ ആധാരം വീണ്ടെടുത്തു നൽകിയത്. മാത്രമല്ല പണി തീരാത്ത വീടിന്റെ ബാക്കി പ്ലാസ്റ്ററിങ്, കതകുകൾ, ജനലുകൾ, ഫ്ളോറിങ്, പെയിന്റിങ് തുടങ്ങിയ അറ്റകുറ്റ പണികൾ തീർക്കാൻ ആവശ്യമുള്ള തുക ഈ കുടുംബത്തിന് കൈമാറാനും ജിമ്മി സുമനസ്സ് കാട്ടി.
ഒരു സ്വകാര്യ ബാങ്കിൽ നിന്നും 2013ൽ ലോൺ എടുത്താണ് പ്രദീപ് പണി തുടങ്ങിയത്. കോൺക്രീറ്റ് ചെയ്തു വീട്ടിൽ താമസം തുടങ്ങി. അമ്മയ്ക്കും മകൾക്കും അസുഖങ്ങൾ ബാധിച്ചതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായി. ബാങ്ക് വീട് ജപ്തി ചെയ്തു. തുടർന്ന് ഇവർ രണ്ട് വർഷത്തോളമായി വീടിന്റെ വരാന്തയിൽ കഴിഞ്ഞു വരികയായിരുന്നു. ജിമ്മി കുന്നശ്ശേരി സുഹൃത്ത് മുഖേന 2.35 ലക്ഷം രൂപ ബാങ്കിന് നൽകിയാണ് ജപ്തി ചെയ്ത വീട് തിരികെ വാങ്ങി നൽകുന്നത്. വീടിന്റെ താക്കോലും ആധാരവും ജിമ്മിയുടെ സുഹൃത്ത് ജോർജ് ജി. മുരിക്കൻ കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറിയിരുന്നു.