- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികൾക്കായി സർട്ടിഫിക്കറ്റ് കോഴ്‌സ്; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ആദ്യ പഠിതാവ്
കൊല്ലം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ആദ്യ പഠിതാവാകും. വികേന്ദ്രീകരണത്തിലും പ്രാദേശികഭരണ നിർവഹണത്തിലും ആരംഭിക്കുന്ന കോഴ്‌സ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കിലയും കേരള ഡിജിറ്റൽ സർവകലാശാലയും ചേർന്നാണ്് നടത്തുന്നത്.
കില നടത്തിവരുന്ന പരിശീലന പരിപാടികൾക്ക് അടിത്തറയൊരുക്കാനും ജനപ്രതിനിധികൾക്ക് പ്രവർത്തനങ്ങളിൽ കൂടുതൽ ഉൾക്കാഴ്ച നൽകാനും സഹായകമായ വിധത്തിലാണ് കോഴ്‌സ് രൂപകല്പന ചെയ്തതെന്ന് സംഘാടകർ പറയുന്നു. ഓൺലൈൻ പഠനസമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാവും പഠനപരിപാടി.
കോഴ്‌സിന്റെ പ്രവേശനോദ്ഘാടനം ചൊവ്വാഴ്ച 12-ന് തിരുവനന്തപുരം വഴുതയ്ക്കാട് സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷനാവും. മന്ത്രി ഡോ. കെ.ടി.ജലീൽ മുഖ്യ പ്രഭാഷണം നടത്തും. പരിപാടി രാവിലെ 11.30 മുതൽ കില ലൈവായി ഫേസ്‌ബുക്കിലും യൂട്യൂബിലും സംപ്രേഷണം ചെയ്യും.