- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടണിൽ ആഴ്‌ച്ചകൾക്ക് ശേഷം ആദ്യമായി രോഗികളുടെ എണ്ണം 10,000 ൽ താഴെയായി; മരണം 230 ൽ നിന്നതും പ്രതീക്ഷ നൽകുന്നു; ഉടൻ ലോക്ക്ഡൗൺ ഒഴിവാക്കിയാൽ ഒക്ടോബറിൽ കോവിഡ് വീണ്ടുമെത്തുമെന്നും അയിരങ്ങളെ കൊണ്ടുപോകുമെന്നും വിദഗ്ദർ
ബ്രിട്ടൻ മഹാമാരിയിൽ നിന്നും മുക്തി നെടുന്ന എന്നതിന്റെ സൂചനകൾ സജീവമായി നിലനിർത്തി ഇന്നലെ വീണ്ടും രോഗവ്യാപന നിരക്കിലും മരണനിരക്കിലും കുറവുണ്ടായി. ആഴ്‌ച്ചകൾക്ക് ശേഷമാണ് പ്രതിദിന രോഗവ്യാപന നിരക്ക് ഇന്നലെ 10,000 -ൽ താഴെ എത്തിയത്. 9765 പേർക്കാണ് ഇന്നലെ ബ്രിട്ടനിൽ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 230 മരണങ്ങളും രേഖപ്പെടുത്തി. ഒക്ട്പ്പോബറിനു ശേഷമാണ് രോഗവ്യാപന നിരക്ക് പതിനായിരത്തിൽ താഴെയാകുന്നത്. മാത്രമല്ല കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
കോവിഡ് മരണത്തിന്റെ കാര്യത്തിലും പ്രതിവാര ശരാശരിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച്ച 333 മരണങ്ങൾ രേഖപ്പെടുത്തിയിടത്താണ് ഇന്നലെ 230 മരണങ്ങൾ രേഖപ്പെടുത്തിയത്. ഏതായാലും ഇതൊന്നും കേട്ട് തുള്ളിച്ചാടാൻ നിൽക്കരുതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതുമായി പുറത്തുവരുന്ന തീയതികൾ ഒന്നും വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയാഴ്‌ച്ച ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിനേഷൻ പദ്ധതി കാര്യക്ഷമമായി തന്നെ മുന്നോട്ടു പോകുന്നുണ്ടെങ്കിലും, വളരെയധികം ആലോചിച്ചുമാത്രമേ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കു എന്നാണ് സൂചന. ഇനി ഒരു ലോക്ക്ഡൗൺ കൂടി നമുക്ക് ആവശ്യമില്ല എന്ന് ബോറിസ് പറഞ്ഞത് ഇതിന്റെ സൂചനയാണ്. എടുത്തുപിടിച്ച് ലോക്ക്ഡൗൺ നീക്കം ചെയ്യാതെ, വളരെ സാവധാനം പടിപടിയായി മാത്രമേ ലോക്ക്ഡൗൺ നീക്കമ്മ് ചെയ്യുകയുള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയാണെങ്കിൽ ഈസ്റ്ററും കൃസ്ത്മസ്സ് പോലെ വീടുകളിൽ ഒറ്റക്കിരുന്ന് ആഘോഷിക്കേണ്ടതായി വരും.
തീർച്ചയായും ബ്രിട്ടനുമേൽ പതിച്ചിരുന്ന കരിനിഴൽ നീങ്ങാൻ തുടങ്ങി എന്നു തന്നെയാണ് ഈ രംഗത്തെ വിദ്ഗ്ദരും പറയുന്നത്. എന്നാൽ ധൃതിപിടിച്ച് ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനെതിരെ അവർ രംഗത്തെത്തിയിരിക്കുകയാണ്. ഒരു പക്ഷെ ഇപ്പോൾ അനുവദിക്കാൻ പോകുന്ന ഒരു ചെറിയ സ്വാതന്ത്ര്യം നാളെ വലിയൊരു വിപത്തിന് കാരണമായേക്കാം എന്നാണ് അവർ പറയുന്നത്. അതിതീവ്ര ഇനം വൈറസുകൾ കൂടി വ്യാപകമാകാൻ ഇടയായാൽ ഒരുപക്ഷെ കാര്യങ്ങൾ നിയന്ത്രണം വിട്ടു പോയേക്കും എന്നവർ പറയുന്നു. രോഗവ്യാപനം ഗണ്യമായ രീതിയിൽ കുറഞ്ഞതിനു ശേഷം മാത്രം ഇളവുകളെ കുറിച്ച് ചിന്തിച്ചാൽ മതി എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
അതേസമയം വാക്സിൻ പദ്ധതി വീണ്ടും മന്ദഗതിയിലായി. ഇന്നലെ 2,40,000 പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ മൂന്നാഴ്‌ച്ചത്തെ കണക്കുനോക്കിയാൽ ഇത് ഏറ്റവും കുറഞ്ഞ എണ്ണമാണ്. അപകട സാധ്യത കൂടുതലുള്ള ഒമ്പത് വിഭാഗത്തിൽ പെട്ടവർക്ക് വാക്സിൻ നൽകുന്നത് ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും എന്ന് എൻ എച്ച് എസ് മേധാവി സർ സൈമണ സ്റ്റീവൻസ് പറഞ്ഞു.ഏപ്രിൽ വരെ വാക്സിൻ മുടങ്ങാതെ നൽകാനുള്ള സ്റ്റോക്ക് ഉണ്ടെന്നും വാക്സിൻ വാങ്ങുന്നത് വർദ്ധിപ്പിച്ചാൽ വാക്സിനേഷൻ പദ്ധതി ഇനിയും വേഗതയിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.