തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും സർക്കാർ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. ആരാധനാലയം സ്ഥാപിക്കുന്നത് ആ പ്രദേശത്തെ മതസൗഹാർദവും ക്രമസമാധാനവും തകരാൻ ഇടയാകുമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ആ നിർമ്മാണം തടയണം. പകരം മറ്റേതെങ്കിലും ഇടങ്ങളിലേക്ക് ആരാധനാലയം മാറ്റണം.

മുൻകൂർ അനുമതിയില്ലാതെ ആരാധനാലയങ്ങൾ സ്ഥാപിക്കാനും നവീകരിക്കാനും തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകരുത്. ഇതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.

ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടാകരുത്. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം മാറ്റിവച്ച ശേഷമേ നിർമ്മാണവും നവീകരണവും പാടുള്ളൂ എന്നും ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.