- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ ചൈനയെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ; ഏറ്റവും ഒടുവിൽ ചൊറിയുന്നത് ജപ്പാനെ; ആയുധം നിറച്ച രണ്ടു പടക്കപ്പലുകൾ ജാപ്പനീസ് കടൽ അതിർത്തിയിലേക്കയച്ചു; അയൽരാജ്യക്കാരെ മുഴുവൻ വെറുപ്പിച്ച് സാമ്രാജ്യം സ്ഥാപിക്കാനുള്ള വ്യാളികളുടെ മോഹത്തിനെതിരെ ലോകം ഒരുമിക്കുമ്പോൾ
യുദ്ധം ആത്യന്തികലക്ഷ്യമാക്കി കൊണ്ടുനടക്കുകയാണ് കമ്മ്യുണിസ്റ്റ് ചൈന. ഇന്ത്യയെ ചൊറിഞ്ഞു, പിന്നെ തായ്വാനേയും ഇന്തോനേഷ്യയേയുമൊക്കെ ചൊറിഞ്ഞു. ഇപ്പോൾ ഏറ്റുമുട്ടാനൊരുങ്ങുന്നത് ജപ്പാനുമായാണ്. കിഴക്കൻ ചൈനാക്കടലിലെ, തർക്ക വിഷയമായ ചില ദ്വീപുകൾ സ്ഥിതിചെയ്യുന്ന മേഖലയി ജപ്പാന്റെ സമുദ്രാതിർത്തിക്കുള്ളിലേക്കാണ് ചനീസ് തീരദേശ സേനയുടെ രണ്ട് കപ്പലുകൾ പ്രവേശിച്ചത്.
നിലവിൽ ജപ്പാന്റെ ഭരണനിർവഹണത്തിൻ കീഴിലുള്ള സെൻകാകു ദ്വീപുകൾക്ക് സമീപത്തുകൂടിയാണ് ഈ കപ്പലുകൾ ജപ്പാൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ചത്. ഇതിൽ ഒന്നിൽ ഒരു പീരങ്കിയും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കിഴക്കൻ ചൈനാക്കടലിൽ, ജനവാസമില്ലത്ത ധാരാളം ചെറു ദ്വീപുകളുണ്ട്. നിലവിൽ ഇതൊക്കെ ജപാന്റെ അധികാരത്തിൻ കീഴിലാണ്. എന്നാൽ ചൈനയും ഇവയ്ക്ക് മുകളിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. കുറേകാലങ്ങളായി ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം വഷളാകാനും ഇത് കാരണമായിട്ടുണ്ട്.
ചൈനയുടെ തീരദേശ സേനയ്ക്ക്, രാജ്യാതിർത്തി ലംഘൈച്ചെത്തുന്ന ഏത് വിദേശ കപ്പലിനു നേരെയും വെടിവയ്ക്കാനുള്ള അധികാരം നല്കുന്ന നിയമം പാസ്സാക്കിയതിനു പുറകെയാണ് ഇപ്പോൾ ചൈന ഈ സാഹസം കാണിച്ചിരിക്കുന്നത്. ചൈന ഡിയോയു എന്ന് വിളിക്കുന്ന സെൻകാകു ദ്വീപ് സ്ഥിതി ചെയ്യുന്നത് വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ്. ധാരാളം മത്സ്യസമ്പത്തുള്ള മേഖല കൂടിയാണിത്. മാത്രമല്ല പ്രധാന കപ്പൽപാതകളുടെ സാമീപ്യം ഈ ദ്വീപിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഇത് ചൈനയുടെ ഭൂപ്രദേശമാണെന്ന അവകാശവാദം ഉന്നയിക്കുവാനും പിന്നീട് പുതിയ നിയമത്തിന്റെ പിൻബലത്തിൽ ഇവിടെയെത്തുന്ന വിദേശക്കപ്പലുകളെ ആക്രമിക്കാനുമാണ് ചൈന ഉദ്ദേശിക്കുന്നത്. ചില ജാപ്പനീസ് മത്സ്യബന്ധന ബോട്ടുകളേയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായി സൂചനകളുണ്ട്.ചൈനയുടെ ഈ അതിക്രമിച്ചു കയറലിനെതിരെ ജപ്പാൻ തുടർച്ചയായരണ്ടാം തവണയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ ചൈനയുടെ കപ്പലുകൾ തങ്ങളുടെ അധികാര പരിധിക്ക് പുറത്തുപോകണമെന്നും ജപ്പാൻ ആവശ്യപ്പെട്ടു.
ഇതോടെ ഇത് ഏഴാം തവണയാണ് ചൈന ഈ വർഷം ജപ്പാന്റെ അതിർത്തി ലംഘിക്കുനത്. നേരത്തേ കിഴക്കൻ ചൈനാക്കടലിലും തെക്കൻ ചൈനാക്കടലിലും ഏകപക്ഷീയമായ തീരുമാനങ്ങൾ ചൈന എടുക്കുന്നതിൽ ബ്രിട്ടനും ജപ്പാനും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജോ ബിഡനും ജപ്പാന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് അതിക്രമങ്ങൾക്കെതിരെ മുൻപ്രസിഡണ്ട് ട്രംപ് പിന്തുടര്ന്നു വന്നതുപോലെ ശക്തമായ എതിർപ്പുകളായിരിക്കും ബൈദൻ ഭരണകൂടവും പുലർത്തുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ