- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് കോടി രൂപ വിലവരുന്ന ഫെരാരിയുടെ ആഡംബരക്കാർ പിടിച്ചെടുത്ത് പൊലീസ് ജെസിബി കൊണ്ട് തവിടുപൊടിയാക്കി കുപ്പയിൽ എറിഞ്ഞു; തട്ടിപ്പുകാരനായ കാർ ഉടമ യുഎഇയിലേക്ക് രക്ഷപ്പെട്ടു: ഒടുവിൽ ബ്രിട്ടീഷ് പൊലീസിനെതിരെ ഏഷ്യക്കാരന്റെ കേസ്
നമ്പർ പ്ലേറ്റ് തട്ടിപ്പിൽ പെട്ട പ്രതിയുടെ രണ്ട് കോടി രൂപ വിലവരുന്ന ഫെരാരിയുടെ ആഡംബരക്കാർ പിടിച്ചെടുത്ത് തവിടു പൊടിയാക്കിയ കേസിൽ ബ്രിട്ടീഷ് പൊലീസിനെതിരെ ഏഷ്യക്കാരനായ പ്രതി രംഗത്ത് എത്തി. നമ്പർ പ്ലേറ്റ് തട്ടിപ്പിൽ അറസ്റ്റിലാകുമെന്ന് വന്നതോടെ ദുബായിലേക്ക് കടന്ന സഹീദ് ഖാനാണ് വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പൊലീസിനെതിരം രംഗത്ത് എത്തിയിരിക്കുന്നത്. ബ്രിട്ടനിൽ നിരവധി നമ്പർ പ്ലേറ്റ് തട്ടിപ്പുകളിൽ പ്രതിയായ സഹീദ് ഖാന്റെ ഫെരാരി 458 സ്‌പൈഡറാണ് പൊലീസ് പിടിച്ചെടുത്തതും തവിടു പൊടിയാക്കി കുപ്പയിലെറിഞ്ഞതും.
ബിർമിങ് ഹാമിൽ 2017ലാണ് സംഭവം. എന്നാൽ തന്റെ വണ്ടി നിയമപരമായി വാങ്ങിയതാണെന്ന് പറഞ്ഞ്അ കോടതിയെ സമീപിച്ച ഇയാൾ ഈ കാർ പൊലീസ് നശിപ്പിച്ചതായും കോടതിയിൽ ബോധിപ്പിച്ചു. അതേസമയം തന്നെ സഹീദ് ഖാനും സഹോദരനുമെതിരെ കോടികളുടെ നമ്പർ പ്ലേറ്റ് തട്ടിപ്പിൽ അന്വേഷണം നേരിടുകയായിരുന്നു. 2018ൽ തട്ടിപ്പിൽ ഇവരുടെ പങ്ക് തെളിഞ്ഞതോടെ കോടതി ജയിൽ ശിക്ഷ വിധിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും ദുബായിലേക്ക് രക്ഷപ്പെട്ടത്. ഇതുവരെ ദുബായിൽ ഒളിവു ജീവിതം നയിക്കുക ആയിരുന്നു ഇരുവരും. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ കാർ നശിപ്പിച്ച വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും.
ഇത്രയും വിലപിടിപ്പുള്ള കാർ നശിപ്പിക്കുന്നതിന് പൊലീസിന് യാതൊരു അധികാരവും ഇല്ല. കോടികൾ വില വരുന്ന കാർ നശിപ്പിച്ച് പണം കളയുന്നതിന് പകരം മറ്റ് മാർഗങ്ങൾ പൊലീസിന് സ്വീകരിക്കാമായിരുന്നെന്ന് ഖാൻ പറയുന്നു. പൊലീസ് ലേലത്തിൽ വിൽക്കുകയോ കാർ പൊളിച്ാച് പാർട്‌സുകളാക്കി വിൽക്കുകയോ ചെയ്യാമായിരുന്നു. പകരം നശിപ്പിച്ചു കളഞ്ഞത് അംഗീകരിക്കാനാവാത്തതാണെന്നും ഖാൻ പറയുന്നു. കാർ വിൽക്കുന്നത് വഴിയുള്‌ല പണം ചാരിറ്റിക്കോ മറ്റൊ ഉപയോഗിക്കാമായിരുന്നെന്നും അദ്ദേഹം പറയുന്നു.