- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയുടെ സകല അധികാരങ്ങളും ബ്രിട്ടീഷ് രാജകുടുംബം തിരിച്ചെടുക്കുന്നു; പട്ടാള യൂണിഫോം ധരിച്ചാൽ കേസെടുക്കും; സേവനക്കാലത്തെ മെഡലുകൾ മാത്രം ധരിക്കാൻ അനുമതി; മേഗൻ അതീവ രോഷത്തിലെന്ന് റിപ്പോർട്ടുകൾ
കൊട്ടാരം വിട്ടിറങ്ങി, ഭാര്യയോടൊപ്പം അഭിമുഖങ്ങൾ നൽകി കുടുംബത്തെ നാറ്റിക്കുന്ന ഹാരിയെ വെറുതെ വിടില്ലെന്ന് ബ്രിട്ടീഷ് രാജകുടുംബം. അവശേഷിക്കുന്ന രാജകീയ ചിഹ്നങ്ങളൂം പദവികളും കൂടി ഹാരിയിൽ നിന്നും തിരിച്ചെടുക്കും. ഇതോടെ പൊതുരംഗത്ത് ഇനി മുതൽ സൈനിക വേഷം ധരിച്ചെത്തുവാൻ ഹാരിക്ക് അനുവാദം ഉണ്ടായിരിക്കില്ല. അതേസമയം, അഫ്ഗാൻ ഉൾപ്പടെ ഹാരിയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്ന മേഖലകളിലെ സേവനങ്ങൾക്കായി പല അവസരങ്ങളിൽ ലഭിച്ച മെഡലുകൾ ഹാരിക്ക് ധരിക്കാം.
റോയൽ മറൈനിന്റെ ക്യാപ്റ്റൻ ജനറൽ എന്ന രീതിയിൽ പേരെടുത്ത ഹാരി റോയൽ എയർ ഫോഴ്സിന്റെ ഓണററി എയർ കമാൻഡും റോയൽ നേവിയുടെ ചെറിയ കപ്പലുകളുടെയും ഡൈവർമാരുടെയും കമ്മഡോർ-ഇൻ ചീഫും കൂടിയാണ്. രണ്ടു വ്യത്യസ്ത സൈനിക യൂണിഫോമുകളാണ് ഹാരിക്കുള്ളത്. പല പൊതു പരിപാടികളിലും ഇതണിഞ്ഞ് ഹാരി എത്തിയിട്ടുമുണ്ട്. ഹാരിക്ക് ഇപ്പോഴുള്ള സൈനിക സ്ഥാനങ്ങൾ നഷ്ടപ്പെടുന്നതോടെ ഇനിമുതൽ യൂണിഫോം ധരിക്കാനും ആകില്ല. ഇത് ഹാരിയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നാണ് ഹാരിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
അതേസമയം കൊട്ടാരം വിട്ടതിനു ശേഷം തീരുമാനം പുനപരിശോധിക്കാൻ നൽകിയ ഒരു വർഷത്തിനു ശേഷം അവർ തിരിച്ചു വരാത്തതിനാൽ മേഗന് നൽകിയിരുന്ന നാഷണൽ തീയറ്ററിലെ രക്ഷാധികാരിസ്ഥാനവും തിരിച്ചെടുക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച രാജ്ഞിയുടെ അന്തിമ പ്രഖ്യാപനം അടുത്ത മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് കോട്ടാരം വൃത്തങ്ങൾ അറിയിച്ചു.
ബ്രിട്ടനിൽ സൈനിക സേവനത്തിൽ നിന്നും വിരമിച്ചവർക്ക് മെഡലുകൾ ധരിക്കാനുള്ള അനുവാദമുണ്ടെങ്കിലും യൂണീഫോം ധരിക്കാനുള്ള അനുവാദമില്ല. എന്നാൽ, ഹരിയുടെത് ഒരു ബഹുമാനസൂചകമായി നൽകിയ പദവി ആയിരുന്നതിനാൽ യൂണിഫോം ധരിക്കാനുള്ള അനുമതിയും ഉണ്ടായിരുന്നു. അത് ഇല്ലാതെയാകുന്നതോടെ ഇനി ഹാരിക്കും മേഗനും അവശേഷിക്കുന്നതെ കോമൺ വെല്ത്തുമായി ബന്ധപ്പെട്ട ചില സ്ഥാനങ്ങൾ മാത്രമാണ്. അസ്സോസിയേഷൻ ഓഫ് കോമൺവെല്ത്ത് യൂണിവേഴ്സിറ്റീസിന്റെ രക്ഷാധികാരിയാണ് മേഗൻ. അതുപോളെ ക്യുൻസ് കോമൺവെൽത്ത് ട്രസ്റ്റിന്റെ പ്രസിഡണ്ടാണ് ഹാരി. മേഗൻ വൈസ് പ്രസിഡണ്ടും. ഈ പദവികളും നഷ്ടപ്പെട്ടേക്കും എന്നുതന്നെയാണ്രാജകൊട്ടാരത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
റഗ്‌ബി ഫുട്ബോൾ ലീഗ്, ലണ്ടൻ മാരത്തോൺ ട്രസ്റ്റ് തുടങ്ങിയവയുടെ രക്ഷാധികാരി സ്ഥാനവും ഹാരിക്ക് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ ജനുവരിയിൽ കൊട്ടാരം വിട്ടിറങ്ങിയപ്പോഴും, മനസ്സുമാറ്റി തിരിച്ചെത്താൻ ഹാരിക്കും മേഗനും ഒരു വർഷത്തെ സമയം നൽകിയിരുന്നു. എന്നാൽ, അവർ ഒരു തിരിച്ചുവരവിന് ശ്രമിക്കാതെ, സ്വന്തം നിലയിൽ ഒരു സാമ്രാജ്യം കെട്ടി ഉയർത്തുവാനായിരുന്നു ശ്രമിച്ചത്. നെറ്റ്ഫ്ളിക്സ്, സ്പോർട്ടിഫൈ തുടങ്ങിയവയുമായുള്ള ലക്ഷക്കണക്കിന് ഡോളർ മൂല്യം വരുന്ന കരാറുകൾ ഒപ്പിട്ട് അവർ അവരുടേതായ വഴിയിലൂടെ നീങ്ങി. ഇതോടെയാണ് രജകൊട്ടാരം ഇത്ര കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.