- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ മരിച്ച ഡോ ഇസി ബാബുകുട്ടിയുടെ ആശ്രിതർക്ക് കേന്ദ്ര പദ്ധതിയിൽ 50 ലക്ഷത്തിന്റെ ഇൻഷുറൻസ്; കേരളത്തിൽ ഇതുവരെ ക്ലൈം കിട്ടിയത് ഏഴ് ആരോഗ്യ പ്രവർത്തകർക്ക്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ പ്രൊഫസറും അസ്തി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇ.സി. ബാബുക്കുട്ടിയുടെ (60) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം അനുവദിച്ചു.
ഇൻഷുറൻസ് തുക ബന്ധുക്കളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയുടെ നേതൃത്വത്തിലുള്ള പരിശ്രമ ഫലമായാണ് കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.പി. ഇൻഷുറൻസ് ക്ലൈം നടപടികൾ പാലിച്ച് കിട്ടുന്നത്. ഇതുവരെ 7 ആരോഗ്യ പ്രവർത്തകർക്കാണ് ഇൻഷുറൻസ് ക്ലൈം കേരളത്തിൽ കിട്ടിയത്.
കോട്ടയം കങ്ങഴയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ബാബുക്കുട്ടി സ്വന്തം ഇച്ഛാശക്തികൊണ്ടു മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടി ഉന്നത പദവിയിൽ എത്തിയത്. ആലപ്പുഴ, കോട്ടയം, തൃശൂർ, മഞ്ചേരി, എറണാകുളം എന്നീ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ലാണ് എറണാകുളം മെഡിക്കൽ കേളേജിൽ അസ്ഥിരോഗ വിഭാഗം മേധാവിയായി നിയമിതനായത്. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികൽസയിലിരിക്കവെ 2020 നവംബർ 26ന് അന്തരിച്ചു.
ഭാര്യ ഡോ. ജെ. ലത, ആലപ്പുഴ മെഡിക്കൽ കോളേജിൽ അനസ്തീഷ്യ വിഭാഗം അഡീഷണൽ പ്രൊഫസറാണ്. ഏകമകൻ ഡോ. ദീപക് ബാബു. ഡോ. ഇ.സി. ബാബുക്കുട്ടിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണെന്ന് മന്ത്രി കെകെ ശൈലജ അനുസ്മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ