- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛന്റെ സുഹൃത്തിന്റെ ശവമഞ്ചം ചുമലിലേറ്റി രാഹുൽ; കണ്ണീരോടെ വണങ്ങി പ്രിയങ്കാ ഗാന്ധി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഗാന്ധി കുടുംബം
ന്യൂഡൽഹി: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗാന്ധി കുടുംബം. രാഹുൽ ഗാന്ധി സതീഷ് ശർമയുടെ ശവമഞ്ചം ചുമലിലേറ്റി നടന്നപ്പോൾ കണ്ണീരോടെ കൂപ്പു കൈകളുമായി പ്രിയങ്കാ ഗാന്ധിയും അച്ഛന്റെ പ്രിയ സുഹൃത്തിന് വിട നൽകി. കോൺഗ്രസ് പ്രവർത്തകരാണ്് ക്യാപ്റ്റൻ സതീഷ് ശർമയുടെ ശവമഞ്ചം ചുമലിലേറ്റി നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവച്ചത്. കോൺഗ്രസ് പ്രവർത്തകർ.
രാജീവ് ഗാന്ധിയോടെന്ന പോലെ ആഴത്തിലുള്ള സൗഹൃദം സതീഷ് ശർമ രാഹുലുമായും കാത്തു സൂക്ഷിച്ചിരുന്നു. ആ ഹൃദയബന്ധത്തിന് കൂടിയാണ് ഈ ആദരം. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എയർലൈൻ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1983ൽ രാജീവ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശർമയും രാഷ്ട്രീയത്തിലെത്തി.
1993 മുതൽ 96 വരെ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ വീതം ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി ആറു തവണ പാർലമെന്റംഗമായി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽനിന്നാണ് എംപിയായത്. 1984 ൽ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശർമ കുറച്ചു വർഷം മുൻപുവരെ സജീവമായിരുന്നു.