- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന് ജീവൻ നൽകാനുള്ള അവസരം ലഭിച്ച അനുഭവം വാക്കുകൾക്കതീതമാണ്; ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ കൊലചെയ്യപ്പെട്ട വരുൺ പ്രഭാകർ പറയുന്നു
ഓടിടി റിലീസായി പ്രദർശനത്തിനെത്തിയ ദൃശ്യം 2 മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. സിനിമാ താരങ്ങളും സാധാരണക്കാരും ഒരു പോലെ സൂപ്പർ എന്നു പറഞ്ഞ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രം കണ്ട അനുഭവം പങ്കുവച്ച് നടൻ റോഷൻ ബഷീർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദൃശ്യം ആദ്യ ഭാഗത്തിൽ റോഷൻ അവതരിപ്പിച്ച വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോ?ഗമിക്കുന്നത്.
ഈ കൊലപാതകവും തുടരന്വേഷണവും തന്നെയാണ് രണ്ടാം ഭാ?ഗത്തിന്റെയും പ്രമേയം. മലയാള ചലച്ചിത്ര വ്യവസായ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നിൽ ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന് ജീവൻ നൽകാനുള്ള അവസരം ലഭിച്ച അനുഭവം വാക്കുകൾക്കതീതമാണെന്ന് റോഷൻ കുറിച്ചു
റോഷന്റെ കുറിപ്പ്
കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. 'ദൃശ്യം 2 ന്റെ തുടർച്ച' എന്ന വാർത്ത മുതൽ, ഞാൻ ഇതിന്റെ ഭാഗമാണോയെന്ന് ധാരാളം ആളുകൾ എന്നോട് ചോദിച്ചിരുന്നു. ഒന്നാം ഭാഗത്തുകൊല ചെയ്യപ്പെട്ട വരുൺ പ്രഭാകർ അതിന്റെ തുടർച്ചയിൽ ഉണ്ടാകുന്നത് എങ്ങിനെ എന്നോർത്ത് ഞാനത് നിരസിച്ചു. ജോർജ്ജ് കുട്ടിയേയും കുടുംബത്തേയും കുറിച്ചുള്ള തീർത്തും വ്യത്യസ്തമമായ ഒരു കഥയായിരിക്കും ഇതെന്നാണ് ഇന്നലെ വരെ ഞാൻ വിചാരിച്ചത്.
ഒട്ടേറെ പ്രതീക്ഷയോടെയും ജിജ്ഞാസയോടെയുമാണ് ഞാനും ദൃശ്യം 2 കണ്ടത്. സ്റ്റോറി മേക്കിങ് സ്‌കിൽ എന്നാൽ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആരും സഞ്ചരിക്കാത്ത വഴിയാണ് സംവിധായകൻ സ്വീകരിച്ചത്. സിനിമയുടെ അവസാനം വരെ ഞങ്ങൾ സീറ്റിന്റെ അറ്റത്താണിരിക്കുന്നതെന്ന് സിനിമ ഉറപ്പുവരുത്തി. ഓരോ ഡയലോഗും അടുത്ത സൂചനയായിരിക്കാമെന്നതിനാൽ കണ്ണുകളും ചെവികളും സ്‌ക്രീനിൽ തന്നെ ഉറപ്പിച്ചു. ഓരോ പ്രവൃത്തിക്കും, ആവിഷ്‌കാരത്തിനും, ഫ്രെയിമുകൾക്കും, എല്ലാത്തിനും സ്വയം ഒരു വിശദീകരണമുണ്ടായിരുന്നു. സൂപ്പർഹിറ്റായ ആദ്യത്തെ ചിത്രം നൽകിയ വികാരത്തിന് സമാനമായ ഒരനുഭവം രണ്ടാം ഭാഗത്തിനും നൽകാനായതിന് ഒറ്റ വാക്കേ പറയാനുള്ളൂ...ഉജ്ജ്വലം..
മലയാള ചലച്ചിത്ര വ്യവസായ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നിൽ ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന് ജീവൻ നൽകാനുള്ള അവസരം ലഭിച്ച അനുഭവം വാക്കുകൾക്കതീതമാണ്