ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈകാതെ ഇപാസ്‌പോർട്ട് നടപ്പിലാക്കുമെന്നു മന്ത്രി പറഞ്ഞു. ക്രമക്കേടുകൾ പരമാവധി കുറയ്ക്കാൻ ഇപാസ്‌പോർട്ട് സഹായകമാകുമെന്നാണു പ്രതീക്ഷ.

പാസ്‌പോർട്ട് അപേക്ഷയ്‌ക്കൊപ്പം നൽകേണ്ട രേഖകൾ ഡിജിലോക്കറിൽനിന്നു ശേഖരിക്കാനുള്ള സംവിധാനമാണ് ഇന്നലെ തുടങ്ങിയത്. രേഖകൾ ഡിജിലോക്കറിൽ ലഭ്യമെങ്കിൽ അപേക്ഷയ്‌ക്കൊപ്പം അവ നൽകേണ്ടതില്ല. കേന്ദ്ര ഐടി മന്ത്രാലയം നടപ്പാക്കിയിട്ടുള്ള ഓൺലൈൻ സേവനപദ്ധതിയാണു ഡിജിലോക്കർ.

പാസ്‌പോർട്ടും ഡിജിലോക്കറിൽ ആക്കാൻ പദ്ധതിയുണ്ടെന്നു മന്ത്രി പറഞ്ഞു. പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ പുതിയതു ലഭിക്കുന്നത് എളുപ്പമാക്കാൻ ഇതിലൂടെ സാധിക്കും മന്ത്രി പറഞ്ഞു.