- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
445 മരണങ്ങളും 1000 രോഗികളും; പ്രതീക്ഷ മെച്ചപ്പെടുത്തി ബ്രിട്ടൻ; പൂർണ ആരോഗ്യവാനായ 16 കാരന്റെ മരണം ആശങ്കാജനകം; ബ്രിട്ടന്റെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങൾ ഇങ്ങനെ
ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവിന് ശക്തി കുറയുന്നു എന്ന് ഉറപ്പിച്ചുകൊണ്ട് ഇന്നലെയും രോഗവ്യാപന നിരക്കിലും മരണനിരക്കിലും കുറവ് ദൃശ്യമായി. 10,406 പേർക്കാന് ന്നലെ കൊവിദ്സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, രോഗവ്യാപനനിരക്കിൽ 19 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മരണനിരക്കിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
നീണ്ടനാളത്തെ കടുത്ത തണുപ്പിനുശേഷം നല്ലൊരു കാലാവസ്ഥ എത്തിച്ചേർന്ന ബ്രിട്ടനിൽ നിയന്ത്രണങ്ങളും നിയമങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് ഇന്നലെ വെയിലുകായാൻ കൂട്ടമായി വെളിയിലിറങ്ങിയത്. മറ്റൊരു കുടുംബത്തിലെ വ്യക്തിയുമായോ, സപ്പോർട്ട് ബബിളിനകത്തുള്ള വ്യക്തിയുമായോ തക്ക കാരണമില്ലാതെ സമ്പർക്കത്തിൽ ഏർപ്പെടുന്നത് നിലവിലെ നിയമം വിലക്കുന്നുണ്ട്. അതുപോലെ വാതിൽപ്പുറയിടങ്ങളിൽ ഒത്തുചേരാവുന്നത് പരമാവധി രണ്ടു വ്യക്തികൾക്ക് മാത്രമാണ്. അത്തരമൊരു സാഹചര്യത്തിലാണ് പാർക്കുകളിലേക്കും ബീച്ചുകളിലേക്കും ജനക്കൂട്ടം ഒഴുകിയെത്തിയത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവു വരുത്തുമ്പോൾ സാമൂഹിക ഒത്തുചേരലുകൾ അനുവദിക്കാൻ മുൻഗണന നൽകുമെന്നറിയുന്നു. അതുപോലെ റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഏപ്രിൽ മുതൽ ഔട്ട്ഡോർ സേവനങ്ങൾ അനുവദിക്കാനും ഉദ്ദേശമുണ്ട്. വൈറസ് വ്യാപനം കുറഞ്ഞതോടെ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാനാണ് മന്ത്രിസഭയുടെ തീരുമാനം എന്നറിയുന്നു. എന്നാൽ, അതിനൊന്നും കാത്തുനിൽക്കാതെ ആളുകൾ ഇന്നലെ ഇളംചൂട് ആസ്വദിക്കാൻ കൂട്ടമായി പുറത്തിറങ്ങുകയായിരുന്നു.
അതേസമയം ഇന്നലെവരെയുള്ള കണക്കനുസരിച്ച് 17,852,327 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 17,247,442 പേർക്ക ആദ്യ ഡോസാണ് നൽകിയത്. വാക്സിൻ വിതരണം വീണ്ടും വേഗത പ്രാപിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഏപ്രിൽ പകുതിയാകുമ്പോഴേക്കും 50 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സിൻ കൊടുത്തു തീർക്കാൻ ആകുമെന്നാണ് സർക്കാർ ഇപ്പോൾ കണക്കുകൂട്ടുന്നത്. അതുപോലെ ജൂണിനും മുൻപായി 18 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിൻ നൽകാനാവുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
കെയർഹോമുകളിൽ സന്ദർശകരെ അനുവദിക്കുന്നത് ഉൾപ്പടെയുള്ള നിരവധി ഇളവുകൾ വരും ആഴ്‌ച്ചകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നാളുകളായി ഒരു സംഗമത്തിനു കാത്തിരിക്കുന്ന മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും പേരക്കുട്ടികൾക്കും ഇത് ആശ്വാസം പകരുന്ന വാർത്തയാണ്. അതുപോലെ പുതിയ പദ്ധതി പ്രകാരം റൂൾ ഓഫ് സിക്സും എടുത്തുകളയും എന്നറിയുന്നു. എണ്ണം കാര്യമാക്കാതെ മുഴുവൻ കുടുംബാംഗങ്ങൾക്കും വാതിൽപ്പുടയിടങ്ങളിൽ ഒത്തുചേരാനുള്ള അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ, വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർ കൂടിച്ചേരുന്നയിടങ്ങളിൽ റൂൾ ഓഫ് സിക്സ് ബാധകമാക്കും. ഇത്തരം ഒത്തുചേരലുകളിൽ ആറുപേരിൽ കൂടുതൽ അനുവദിക്കില്ല. അതുപോലെ ഏപ്രിൽ മുതൽ രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർക്ക് വാതിൽപ്പുറയിടങ്ങളിൽ ഒത്തുചേരാനുള്ള അനുമതിയും ലഭിക്കും. എന്നാൽ, യാത്രാ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ ഇല്ലാത്തതിനാൽ ദൂരെ താമസിക്കുന്ന ബന്ധുക്കൾക്ക് ഒത്തുചേരുവാൻ ഇനിയും കുറേ നാളുകൾ കൂടി കാക്കേണ്ടതായി വരും.
16 കാരന്റെ കോവിഡ് മരണം ആശങ്കയുണർത്തുന്നു
പൊതുവെ ബ്രിട്ടനിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ട് വരുന്നതിനിടയിലാണ് ഇന്നലെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു 16 കാരൻ കോവിഡ് മൂലം മരണമടഞ്ഞത്. ഇംഗ്ലണ്ടിലായിരുന്നു സംഭവം. ഇതിനു മുൻപ് കഴിഞ്ഞ മാർച്ചിൽ ഒരു 13 കാരനും ഇത്തരത്തിൽ മരണപ്പെടുകയുണ്ടായി. അതുപോലെ ജൂണിൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്ന 13 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു.
പ്രായമായവരെയും അതുപോലെ മറ്റ് രോഗങ്ങൾ ഉള്ളവരെയുമാണ് കോവിഡ് മരണത്തിലേക്ക് തള്ളിവിടുന്നത് എന്നതായിരുന്നു പൊതുധാരണ. അതിന് വിരുദ്ധമായിട്ടാണ് ഈ 16 കാരന്റെ മരണം. ഇതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ് ശാസ്ത്രലോകം. ഇളവുകൾ പ്രഖ്യാപിക്കാനിരിക്കുന്നതിനിടെ പുറത്തുവന്ന ഈ വാർത്ത കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.