- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു കിലോമീറ്റർ ചുറ്റളവിൽ ഇഎസ്‌ഐ ആശുപത്രി ഇല്ലങ്കിൽ എംപാനൽഡ് ആശുപത്രികളിൽ ചികിത്സ തേടാം; ബാധകമാകുക ഇഎസ്‌ഐ അംഗീകരിച്ച ചികിത്സാ നിരക്കുകൾ

ന്യൂഡൽഹി: പത്തു കിലോമീറ്റർ ചുറ്റളവിൽ ഇഎസ്‌ഐ ആശുപത്രികളോ ഡിസ്‌പെൻസറികളോ ഇല്ലെങ്കിൽ ഇഎസ്‌ഐ അംഗങ്ങൾക്ക് അടുത്തുള്ള എംപാനൽഡ് ആശുപത്രികളിൽ ചികിത്സ തേടാം. സൂപ്പർ സ്‌പെഷ്യൽറ്റി ചികിത്സയ്ക്ക് ഇഎസ്‌ഐ കോർപറേഷനുമായി സഹകരണമുള്ള സ്വകാര്യ ആശുപത്രികളാണിവ.
ഇഎസ്‌ഐ തിരിച്ചറിയൽ കാർഡോ ഓൺലൈൻ ഹെൽത്ത് പാസ്ബുക്കിന്റെ പ്രിന്റൗട്ടോ സഹിതം എംപാനൽഡ് ആശുപത്രികളിൽ നേരിട്ടു ചികിത്സ തേടാമെന്നും ഇഎസ്‌ഐ ബോർഡ് അംഗം വി. രാധാകൃഷ്ണൻ പറഞ്ഞു. ഇതുവരെ ഇഎസ്‌ഐ ആശുപത്രികളിൽനിന്നുള്ള റഫറൻസ് വേണമായിരുന്നു.
ഇഎസ്‌ഐ അംഗീകരിച്ച ചികിത്സാ നിരക്കുകളാകും ബാധകമാകുക. ചെലവായ പണത്തിന്റെ റീ ഇംബേഴ്‌സ്‌മെന്റിന് ഇഎസ്‌ഐ ഓഫിസുകളെ സമീപിക്കാം. ഇതിനായി ഓൺലൈൻ സൗകര്യവും ഒരുക്കും. നിലവിലെ 25 കിലോമീറ്റർ പരിധി 10 കിലോമീറ്ററായി ചുരുക്കുന്നത് കേരളത്തിന് ഏറെ ഗുണകരമാകും.
തുടർ ചികിത്സയോ ആശുപത്രി പ്രവേശനമോ ആവശ്യമെങ്കിൽ ബന്ധപ്പെട്ട എംപാനൽഡ് ആശുപത്രി ഇഎസ്‌ഐ അധികൃതരിൽനിന്ന് നിയമാനുസൃതം അനുവാദം വാങ്ങി ലഭ്യമാക്കണം.

