കോമൺവെൽത്ത് ഗെയിസിൽ വെള്ളി മെഡലും സാഫ് ഗെയിംസിൽ നാല് സ്വർണവും അടക്കം അമ്പതോളം മെഡലുകൾ വാരിക്കൂട്ടിയ താരമാണ് മലയാളിയായ അപർണാ ബാാലൻ. തികച്ചും കേരളം അംഗീകരിക്കേണ്ട താരം. എന്നിട്ടും കേരളത്തിൽ നിന്നും അവഗണന മാത്രമാണ് അപർണ നേരിടുന്നതെന്നാണ് കഴിഞ്ഞ ദിവസം അപർണ ഫേസ്‌ബുക്കിലിട്ട ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത്. ജി.വിി രാജ സ്‌പോർട് അവാർഡ് പ്രഖ്യാപിച്ചപ്പോൾ തഴയപ്പെട്ടതാണ് താരത്തെ നിരാശയാക്കിത്.

നിലവിലെ കേരള സ്പോർട്സ് കൗൺസിലിന്റെ ഭാരവാഹികൾക്കെതിരെയാണ് അപർണയുടെ രോഷം. ജി.വി രാജ പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിക്കുന്നതും ജേതാവിനെ നിശ്ചയിക്കുന്നതും സ്പോർട്സ് കൗൺസിൽ ഭാരവാഹികളാണ്. ഒരു കായികതാരം തന്നെ കൗൺസിലിന്റെ പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ തന്നെതാൻ തഴയപ്പെട്ടല്ലോ എന്നതാണ് അപർണയുടെ രോഷത്തിന് കാരണം.

അപർണയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
സത്യത്തിൽ സ്പോർട്സ് കൗൺസിലിന്റെ ജി.വി രാജ അവാർഡിന് എന്താണ് മാനദണ്ഡം ?.
കോമൺവെൽത്ത് ഗെയിസിലും (വെള്ളി)സാഫ് ഗെയിംസുകളിൽ (4 gold) (3 Silver) ഊബർ കപ്പ് (Women's Team World championship -Bronze) മറ്റ് വേൾഡ് ബാഡ്മിന്റൺ ഫെഡറേഷൻ ടൂർണമെന്റുകളിലുമായി 30ലേറെ മെഡലുകൾ നേടിയിട്ടുള്ള കായികതാരമാണ് ഞാൻ. (Active player, കളി നിർത്തിയിട്ടില്ല) ഒൻപത് തവണ സീനിയർ ദേശീയ ചാമ്പ്യൻ. മറ്റ് ദേശീയ ചാമ്പ്യൻഷിപ്പുകളിലും ദേശീയ ഗെയിംസിലുമായി അൻപതിലതികം മെഡലുകൾ വേറേയും. എന്നിട്ടും ഓരോ വർഷവും ജി.വി രാജ അവാർഡിന് അപേക്ഷിക്കുന്നു, തഴയപ്പെടുന്നു. കളിച്ചാലും ജയിച്ചാലും പോര, ഇവരുടെയൊക്കെ കണ്ണിൽപ്പെടാൻ ചില പ്രത്യേക സിദ്ധികൾ വേണമത്രേ....

ഇത്തവണയും അവാർഡുകൾ വേണ്ടപ്പെട്ടവർക്ക് വീതം വച്ച് തൃപ്തിപ്പെട്ട കൗൺസിലിന്റെ കാര്യക്കാർക്ക് നല്ല നമസ്‌കാരം.