- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകളുമായി പാർലമെന്റിലേക്കു നീങ്ങും; ഇന്ത്യ ഗേറ്റിനു സമീപമുള്ള പാർക്കുകൾ ഉഴുത് കൃഷി ചെയ്യും: മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്
ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ വിവാദ കൃഷി നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകളുമായി കർഷകർ പാർലമെന്റിലേക്കു നീങ്ങുമെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പു നൽകി.
ട്രാക്ടറുകൾ ഉപയോഗിച്ച് ഇന്ത്യ ഗേറ്റിനു സമീപമുള്ള പാർക്കുകൾ ഉഴുത് കൃഷി ചെയ്യും. വൻകിട കമ്പനികളുടെ ഗോഡൗണുകൾ തകർക്കുമെന്നും ടികായത്ത് പറഞ്ഞു. കർഷക സംഘടനകളുടെ സംയുക്ത സമിതി പാർലമെന്റ് വളയാനുള്ള തീയതി തീരുമാനിക്കും. അതേസമയം, കർഷകരുമായി ഇനിയും ചർച്ച നടത്തണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.
Next Story