- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൺപത് കോടിയുടെ വൈദ്യുതി ബിൽ കണ്ട 80കാരന്റെ ബോധം പോയി; ഹൃദ്രോഗിയായ അരി മിൽ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന്: മീറ്റർ റീഡിങ് നടത്തുന്ന ഏജൻസിക്ക് അബദ്ധം പറ്റിയതെന്ന് സർക്കാർ
മുംബൈ: മഹാരാഷ്ട്രയിൽ 80 കോടിയുടെ വൈദ്യുതി ബിൽ ലഭിച്ചതിന്റെ ഷോക്കിൽ ബോധം പോയ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് അരി മിൽ ഉടമ ഗൺപത് നായിക്കിനെ (80)യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മീറ്റർ റീഡിങ് നടത്തുന്ന ഏജൻസിക്ക് അബദ്ധം പറ്റിയതാണെന്നും തുക തിരുത്തിയ ബിൽ ഉടൻ മാറ്റി നൽകുമെന്നും സംസ്ഥാന സർക്കാരിന്റെ വൈദ്യുതി വിതരണ കമ്പനിയായ 'മഹാവിതരൺ' അറിയിച്ചിട്ടുണ്ട്. ഹൃദ്രോഗി കൂടിയാണു നായിക്. 40,000 രൂപ വൈദ്യുതി ബിൽ ലഭിച്ച നാഗ്പുർ സ്വദേശി കഴിഞ്ഞ വർഷം ജീവനൊടുക്കിയിരുന്നു.
Next Story