- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
50 വയസ്സുകാരനായ പാക്കിസ്ഥാൻ എംപി വിവാഹം ചെയ്തത് 14കാരിയായ പെൺകുട്ടിയെ; ഹൈസ്കൂൾ വിദ്യാർത്ഥിനിയെ വിവാഹം ചെയ്തതിന് പിന്നാലെ പരാതിയുമായി എൻജിഒ: പുലിവാല് പിടിച്ച് ജമാഅത്ത് ഉലേമ ഇസ്ലാം നേതാവായ മൗലാന സലാഹുദ്ദീൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത പാക്കിസ്ഥാൻ എംപി വിവാദത്തിൽ. 14കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്‌തെന്ന പരാതിയിൽ പാക്കിസ്ഥാൻ രാഷ്ട്രീയ നേതാവിനെതിരെ അന്വേഷണം ആരംഭിച്ചു. 50 വയസ്സു പ്രായമുള്ള മൗലാന സലാഹുദ്ദീനാണ് 14കാരിയെ വിവാഹം ചെയ്ത് പുലിവാല് പിടിച്ചത്. ദേശീയ അസംബ്ലിയിൽ ബലൂചിസ്ഥാനിൽ നിന്നുള്ള പ്രതിനിധിയാണ് മൗലാന സലാഹുദ്ദീൻ ജമാഅത്ത് ഉലേമ ഇസ്ലാം ( ജെയുഐഎഫ്) എന്ന സംഘടനയുടെ നേതാവാണ്.
സ്ത്രീ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന എൻജിഒ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌തെന്ന പരാതിയുമായി എത്തിയത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചതായി പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജുഗൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് പെൺകുട്ടിയെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. 2006 ഒക്ടോബർ 28 ആണ് പെൺകുട്ടിയുടെ ജനന തീയതിയായി സ്‌കൂൾ രേഖകളിലുള്ളത്. അതുകൊണ്ടു തന്നെ പെൺകുട്ടിക്ക് വിവാഹ പ്രായമായിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയതായി ചിത്രൽ പൊലീസ് സ്റ്റേഷൻ എസ്‌ഐ സജാദ് അഹമ്മദ് വ്യക്തമാക്കി. പാക് നിയമപ്രകാരം 16 വയസ്സാണ് പെൺകുട്ടികളുടെ വിവാഹ പ്രായം. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നടത്തിയാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കും. എന്നാൽ പെൺകുട്ടിയുടെ വിവഹ നിശ്ചയം നടന്നിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയതായി എസ്‌ഐ പറഞ്ഞു. 16 വയസ്സിന് മുൻപ് തന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചതായി ചിത്രൽ ഡിപിഒ വ്യക്തമാക്കി.