ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാകക്കുന്നു. ശനിയാഴ്ച മുതൽ കേരളത്തിൽ നിന്നും ഡൽഹിയിലെത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിന് പുറമേ കോവിഡ് ബാധ കൂടുതലുള്ള മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ചണ്ഡിഗഡിൽ നിന്നും എത്തുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

തിങ്കളാഴ്ച ചേർന്ന ഡൽഹി ദുരന്ത നിവാരണ അഥോറിറ്റി യോഗം ഇക്കാര്യം ചർച്ചചെയ്തു. അന്തിമ ഉത്തരവ് ഉടനുണ്ടാവും. ഉത്തരവ് ആദ്യഘട്ടത്തിൽ ശനിയാഴ്ച മുതൽ മാർച്ച് 15 വരെ ഇതു നടപ്പാക്കും. യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള സർട്ടിഫിക്കറ്റ് വേണം ഹാജരാക്കാൻ. വിമാനത്താവളത്തിലും വിവിധ റെയിൽവേ സ്റ്റേഷനുകളിലും ഇതിനു പരിശോധനാ കൗണ്ടറും ക്രമീകരിക്കും.

രാജ്യത്തെ 10 സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ നിലവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. മഹാരാഷ്ട്ര കേരളം, ഗുജറാത്ത്, ഡൽഹി, ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. കർണാടക കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഉത്തരാഖണ്ഡ് കേരളം, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ നിന്നു വരുന്നവർക്ക് പരിശോധന നിർബന്ധം.