- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 കഴിഞ്ഞവർക്കും ഗുരുതര രോഗമുള്ളവർക്കും കോവിഡ് വാക്‌സിൻ മാർച്ച് ഒന്നു മുതൽ; സൗജന്യ കോവിഡ് വാക്‌സിൻ വിതരണം 10,000 കേന്ദ്രങ്ങളിൽ
ന്യൂഡൽഹി: രാജ്യത്ത് 60 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ കോവിഡ് വാക്‌സിൻ വിതരണം മാർച്ച് ഒന്നിന് ആരംഭിക്കും. വയോധികർക്ക് പുറമേ 45 കഴിഞ്ഞവരിൽ ഗുരുതര രോഗങ്ങളുള്ളവർക്കും മാർച്ച് ഒന്നു മുതൽ സൗജന്യ വാക്‌സിൻ ലഭ്യമാക്കും. 10,000 സർക്കാർ കേന്ദ്രങ്ങളിലായി സൗജന്യ കോവിഡ് വാക്‌സീൻ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
20,000 സ്വകാര്യ ആശുപത്രികളിൽ പണം ഈടാക്കിയും വാക്‌സീൻ നൽകും. നിരക്ക് ആരോഗ്യമന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ള 10 കോടിയോളം പേരുണ്ടെന്നു മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കേരളത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികളുമായി 5.5 ലക്ഷം പേർക്കുള്ള വാക്‌സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. 60 വയസ്സിനു മുകളിലുള്ള 51 ലക്ഷം പേരും ഗുരുതര രോഗങ്ങളുള്ള 32 ലക്ഷം പേരും സംസ്ഥാനത്തുണ്ടെന്നാണു കണക്ക്.
Next Story