ര നൂറ്റാണ്ടിനും മുൻപ്, അറുപതുകളുടെ അന്ത്യത്തിൽ, നീൽ ആംസ്ട്രോംഗും ബുസ് ആൾഡ്രിനും ട്രാൻക്വിലിറ്റി ബേസിൽ തിരിച്ചിറങ്ങിയപ്പോൾ മനുഷ്യനെ ചന്ദ്രനിലെത്തിക്കണമെന്ന, അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ ലക്ഷ്യത്തിന്റെ പൂർത്തീകരണമായിരുന്നു. എന്നാൽ, അതിലേറേ പ്രാധാന്യം അതിന് കൈവരുന്നത്, മനുസ്യൻ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിക്കാൻ ആരംഭിച്ചത് അന്നുമുതൽക്കായിരുന്നു എന്നതിനാലാണ്. അതോടൊപ്പം അത് മനുഷ്യകുലത്തിന്റെ നിലനിൽപിനു തന്നെ ഭീഷണിയാവുകയും ചെയ്തു.

ശീതയുദ്ധം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിനിൽക്കുന്ന സമയമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്ക്ക് തന്നെ തൻപ്രമാണിത്തം കാണിക്കുവാൻ അമേരിക്കയും സോവ്യറ്റ് യൂണിയനും ആണവായുധങ്ങൽ ശേഖരിച്ചുതുടങ്ങിയിരുന്നു. എന്നാൽ, പരസ്പരം മേൽക്കോയമ നേടാൻ ബഹിരാകാശത്തിൽ ആധിപത്യം സ്ഥാപിക്കുവാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഇത് മറ്റൊരു ഘോരയുദ്ധത്തിൽ കലാശിച്ചേക്കുമെന്ന ഭീഷണി നിലനിൽക്കുമ്പോൾ തന്നെ, ചന്ദ്രനിലേക്കുള്ള യാത്രമൂലം ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇല്ലാതെയാകാൻ മറ്റൊരു സാധ്യത കൂടി അന്നത്തെ അമേരിക്കൻ ശാസ്ത്രജ്ഞന്മാർ കണ്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുവാൻ ആരംഭിച്ചപ്പോൾ ആദ്യം ഉയർന്നു വന്നത് മലിനീകരണവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. ഭൂമിയിലുള്ള സൂക്ഷ്മാണുക്കൾ ചന്ദ്രനിലേക്കെത്തുമെന്നായിരുന്നു ആദ്യം ഭയന്നത്. എന്നാൽ അതിനേക്കാൾ ഭീകരമായമറ്റൊരു ഭീഷണി, ചന്ദ്രനിൽ നിന്നുള്ള സൂക്ഷ്മാണുക്കൾ ബഹിരാകാശവാഹനത്തിൽ ഭൂമിയിൽ എത്തുമെന്നുള്ളതായിരുന്നു. ചന്ദ്രനിലേക്ക് പോകുന്ന യാത്രികരും വാഹനവും അവിടെനിന്നും സൂക്ഷ്മാണുക്കളെ ഭൂമിയിൽ എത്തിച്ചാൽ അത് ഒരുപക്ഷെ സർവ്വനാശത്തിൽ കലാശിക്കുമെന്ന ഭയം ഉണ്ടായിരുന്നു ശാസ്ത്രജ്ഞർക്ക്.

ചന്ദ്രനിൽ ജീവന്റെ അംശമുണ്ടാകുമെന്ന് വളരെ കുറച്ചുപേർ മാത്രമേ ചിന്തിച്ചിരുന്നുള്ളും. എന്നിരുന്നാലും, അത്തരത്തിൽ ജീവനുണ്ടെങ്കിൽ അവ ഒരുപക്ഷെ ഭൂമിയിലെ ജീവജാലങ്ങളെ തകർക്കാൻ കെല്പുള്ളതായിരിക്കുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെട്ടു. മാത്രമല്ല, ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്സിജൻ മുഴുവൻ അവർ ഉപയോഗിക്കുമെന്ന ഭീതിയുമുണ്ടായിരുന്നു. അതിനേക്കാളേറെ ഭയപ്പെടുത്തിയത്, ചന്ദ്രനിൽ നിന്നെത്തുന്ന സൂക്ഷ്മാണുക്കൾ ഭൂമിയിൽ മാരകരോഗങ്ങൾ വിതച്ചേക്കാം എന്നുള്ളതായിരുന്നു.

ബഹിരാകാശ യാത്രികൻ കാൾ സാഗന്റെ വാക്കുകൾ കടമെടുത്താൽ, ചന്ദ്രനിൽ നിന്നു സൂക്ഷ്മജീവികൾ അപ്പോളോ 11 വഴി ഭൂമിയിലെത്താനുള്ള സാധ്യത 99 ശതമാനം ഇല്ലെങ്കിലും, ബാക്കിയുള്ള 1 ശതമാനം അത്യന്തം അപകടകരമാണ്. വലിയൊരു അനിശ്ചിതാവസ്ഥയാണ് അത്തരമൊരു സന്ദർഭത്തിൽ ഉണ്ടാകാൻ പോകുന്നത്. ഇത്തരത്തിലുള്ള ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ചന്ദ്രനിൽ നിന്നെത്തുന്നവർക്ക് നാസ കടുത്ത ക്വാറന്റൈൻ നിർദ്ദേശിച്ചു. അതിനനുസരിച്ച്, പസഫിക് സമുദ്രത്തിലിറങ്ങുന്ന പേടകത്തിൽ നിന്നും യാത്രികരെ കൊണ്ടുവരാനുള്ള കപ്പലിൽ പോലും ചെലവേറിയ ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തി.

മാത്രമല്ല, ചന്ദ്രനിലേക്കുള്ള യാത്രികർ അവരുടെ കുടുംബാംഗങ്ങളെയും അമേരിക്കൻ പ്രസിഡണ്ടിനേയും സന്ദർശിക്കുന്നതിനു മുൻപായി മൂന്നാഴ്‌ച്ച ക്വാറന്റൈനിൽ പോകണമെന്നും നിർദ്ദേശിച്ചു. അസാധാരണ മനുഷ്യരുടെ ദുരന്തം എന്ന തന്റെ ലേഖനത്തിൽ ഡ്യുക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ജോനാഥൻ വീനർ എഴുതിയിരിക്കുന്നത് ഇവിടെയാണ് പദ്ധതികളിൽ അപ്രതീക്ഷിതമായ മാറ്റം വന്നത് എന്നാണ്.

ഭൂമിയിൽ ഇറങ്ങിയാൽ ഈ മൂന്നാഴ്‌ച്ചക്കാലം യാത്രികർ ബഹിരാകാശ പേടകത്തിൽ തന്നെ കഴിയണം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, അവരുടെ ആരോഗ്യത്തെക്കുറിച്ച് നാസക്കുണ്ടായിരുന്ന വേവലാതി പരിപാടികളിൽ മാറ്റം വരുത്തി. ബഹിരാകാശയാനത്തിനകത്തെ ചൂടിൽ കൂടുതൽ നാളുകൾ കഴിയുവാൻ അവരെ നിർബന്ധിച്ചാൽ അത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നാസ ഭയന്നു. അതുകൊണ്ടു തന്നെ അവർ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

സമുദ്രത്തിൽ പൊങ്ങിക്കിടക്കുമ്പോൾ കാപ്സ്യുൾ തുറക്കുവാനും യാത്രികരെ പുറത്തെത്തിക്കുവാനും തീരുമാനമായി. പിന്നീട് അവരെ ചെറിയ ബോട്ടിലും ഹെലികോപ്റ്ററിലുമായി കപ്പലിലെത്തിക്കാനുംതീരുമാനിച്ചു. അതിനുശേഷം ഈ കാപ്സ്യുളും ക്വാറന്റൈൻ ഇടത്തിൽ സൂക്ഷിച്ചു. ഭാഗ്യവശാൽ അപ്പോളോ11 ചന്ദ്രനിൽ നിന്നും സൂക്ഷ്മാണുക്കളെ ഒന്നും ഭൂമിയിലേക്ക് കൊണ്ടുവന്നില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ സർവ്വനാശത്തിനു കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കൾ സമുദ്രജലത്തിൽ കലരുകയും ഭൂമിയിൽ ജീവന് ഭീഷണി ഉയർത്തുകയും ചെയ്യുമായിരുന്നു എന്ന് ജോനാഥൻ പറയുന്നു.