- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്രീന കൈഫിന്റെ അപര എന്ന പ്രതിച്ഛായയിൽനിന്ന് പുറത്തുകടക്കാൻ സാധിച്ചില്ല; വണ്ണത്തിന്റെ പേരിലും നിരന്തരം വേട്ടയാടപ്പെട്ടു: സറീൻ ഖാൻ
ബോളിവുഡിൽ സൽമാൻ ഖാനൊപ്പം അരങ്ങേറ്റം കുറിച്ച നടിയാണ് സറീൻ ഖാൻ. ഒരു പുതുമുഖത്തിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച തുടക്കം ലഭിച്ചെങ്കിലും ബോളിവുഡിൽ വേണ്ടതു പോലെ തിളങ്ങാൻ സറീൻ ഖാന് കഴിഞ്ഞില്ല. കത്രീന കൈഫിന്റെ അപര എന്ന പ്രതിച്ഛായയാണ് തന്റെ കരിയറിന് വിനയായതെന്നാണ് സറീൻ പറയുന്നത്.
കത്രീന കൈഫിന്റെ അപര എന്ന പ്രതിച്ഛായയിൽനിന്ന് പുറത്തുകടക്കാൻ തനിക്ക് സാധിച്ചില്ലെന്ന് പറയുകയാണ് സറീൻ. എന്നാൽ ഇത്തരം ഗോസിപ്പുകൾ എവിടെ നിന്നുമാണ് ആരംഭിച്ചതെന്ന് തനിക്കറിയില്ലെന്നും സറീൻ പറയുന്നു. പ്രേക്ഷകർ പോലും ഇതേക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. എവിടെനിന്നാണ് ഇവയെല്ലാം ആരംഭിച്ചതെന്ന് അറിയില്ല. അഭിമുഖങ്ങളും മറ്റും കൊടുക്കുന്നതിന് മുമ്പുതന്നെ ഫേസ്‌ബുക്കിലുള്ള തന്റെ പഴയൊരു ചിത്രം പ്രചരിപ്പിച്ചാണ് കത്രീന കൈഫിനെപ്പോലെയുണ്ടെന്ന ചർച്ചകൾ ആരംഭിച്ചതെന്ന് സറീൻ പറയുന്നു.
വണ്ണത്തിന്റെ പേരിലും താൻ നിരന്തരം വേട്ടയാടപ്പെട്ടെന്നും സറീൻ പറയുന്നു. അന്ന് സമൂഹമാധ്യമത്തിന്റെ സ്വാധീനം കുറവായിരുന്നതിനാൽതന്നെ, മീഡിയ ഹൗസുകളെയും പത്രങ്ങളെയുമാണ് കൂടുതൽ ആശ്രയിച്ചിരുന്നത്. പൊതുസമൂഹത്തിന് തന്നെ അധികം കാണാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും അങ്ങനെയാണ് ഗോസിപ്പുകൾക്ക് ആക്കം കൂടിയതെന്നും സറീൻ പറയുന്നു.
വണ്ണമുള്ള കത്രീന എന്ന രീതിയിൽ Fatrina എന്നാണ് പലരും തന്നെ വിളിച്ചിരുന്നതെന്നും സറീൻ പറയുന്നു. പരിപാടികൾക്കും മറ്റും പോകുമ്പോൾ ഒന്നുകിൽ വണ്ണത്തെക്കുറിച്ചോ അല്ലെങ്കിൽ കത്രീനയെപ്പോലെ ഉണ്ടെന്നോ ആണ് നിരന്തരം കേൾക്കേണ്ടി വന്നിരുന്നത്. സ്വന്തമായൊരു ഇടം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ഈ വിളികൾ തന്നെ നിരാശപ്പെടുത്തിയിരുന്നെന്നും സെറീൻ പറഞ്ഞു.