മാവേലിക്കര: മാവേലിക്കരയിൽ ബുള്ളറ്റും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ സിനിമ, സീരിയൽ നടൻ ഉൾപ്പെടെ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമ, സീരിയൽ, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതിൽ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയിൽ അനിൽ(43), എന്നിവർക്കാണ് പരിക്കേറ്റത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലിൽ വീട്ടിൽ ശിവശങ്കറിനും പരിക്കേറ്റു.

ബൈക്കിന്റെ പെട്രോൾ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. ജംഗ്ഷനിലെ പച്ചക്കറി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി റോഡിലേയ്ക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേയ്ക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോൾ ചോർന്നാണ് തീപ്പിടിത്തം ഉണ്ടായത്. ബൈക്കിന്റെ അടിയിൽ പെട്ടുപോയ അനിലിനെ നാട്ടുകാർ ഉടൻ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.