- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക വസതി മോടിപിടിപ്പിച്ച ബിൽ പാസ്സാക്കാൻ വിസമ്മതിച്ച് ചീഫ് സെക്രട്ടറി; പുറത്താക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രിയുടെ കാമുകി; ഒടുവിൽ മുതലാളിമാരോട് സംഭാവന വാങ്ങി പ്രശ്നം സെറ്റിൽ ചെയ്ത് ബോറിസ് ജോൺസൺ; ഖജനാവിലെ പണം എടുത്തു ആഡംബരം കാട്ടുന്ന പിണറായി വിജയന്മാർ അറിയാൻ ഒരു ബ്രിട്ടീഷ് കഥ
ലണ്ടൻ: മന്ത്രിഭവനങ്ങൾ മോടികൂട്ടാൻ ലക്ഷങ്ങൾ ചെലവാക്കുന്നത് കേരളത്തിൽ ഒരു പുതിയ കാര്യമൊന്നുമല്ല. ഭരണത്തിലുള്ളവർക്ക് ആ ധൂർത്ത് അനുവദിച്ചു കൊടുത്തിരിക്കുന്നതുപോലെ പൊതുജനവും അതിൽ തലയിടാറില്ല. കേവലം ഒരു ദിവസത്തെ പത്രവാർത്തയിൽ ഒതുങ്ങിപ്പോകുന്ന ഒരു സാധാരണ സംഭവം. എന്നാൽ, ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനിൽ അതത്ര നിസ്സാര സംഭവമൊന്നുമല്ല. സാക്ഷാൽ പ്രധാനമന്ത്രിയുടെ വീട് മോടിപിടിപ്പിക്കാൻ ചെലവാക്കിയ തുകയുടെ ബിൽ പാസ്സാക്കാൻ ചീഫ് സെക്രട്ടറി വിസമ്മതിച്ചു. പൊതുജനങ്ങളുടെ സ്വത്ത് ധൂർത്തടിക്കാനുള്ളതല്ലെന്ന് അവർ തുറന്നു തന്നെ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കാമുകിക്ക് പക്ഷെ ഈ ഉദ്യോഗസ്ഥയുടെ ധാർഷ്ഠ്യം ഇഷ്ടപ്പെട്ടില്ല. തങ്ങളുടെ വീട് മോടിപിടിപ്പിച്ച തുക പാസ്സാക്കാത്ത ഉദ്യോഗസ്ഥയെ പിരിച്ചുവിടാൻ കാമുകി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വിലകൂടിയ വാൾപേപ്പർ ഒട്ടിച്ചായിരുന്നു വീട് മോടിപിടിപ്പിച്ചത്. ബോറിസ് ജോൺസന്റെ കാമുകി കാരി സിമ്മണ്ട്സിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഇത്. ഉദ്യോഗസ്ഥ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ബോറിസ് ജോൺസൺ ഇപ്പോൾ പാർട്ടി അനുഭാവികളായ മുതലാളിമാരുടെ സഹായം തേടുകയാണ്.
സാധാരന പുതിയൊരു പ്രധാനമന്ത്രി അധികാരത്തിൽ വരുമ്പോൾ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റ് ഫ്ളാറ്റിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. മാത്രമല്ല, പുതിയ അതിഥിയുടെ ഇഷ്ടത്തിനനുസരിച്ച് ചെറിയതോതിൽ മോടിപിടിപ്പിക്കാറുമുണ്ട്. ഈ സംഭവത്തോടെ ഇത്തരം പണികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ഒരു ബ്ലൈൻഡ് ട്രസ്റ്റ് രൂപീകരിക്കാനുള്ള ആലോചനയിലാണ് ബോറിസ് ജോൺസൺ.
കാരി സിമ്മണ്ട്സ് അനാവശ്യമായി ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞയാഴ്‌ച്ച ടോറി ഉന്നതരുടെ ഒരു ആലോചനായോഗം നടന്നിരുന്നു. അതിനുശേഷമാണ് ഈ വാർത്ത പുറത്തുവന്നത്. എന്നാൽ, സിമണ്ട്സ് ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നു എന്ന ആരോപണം അവരുമായി അടുത്ത വൃത്തങ്ങൾ തീർത്തും നിഷേധിക്കുകയാണ്. അവരെ മനപ്പൂർവ്വം അവഹേളിക്കുവാൻ മാത്രമുള്ളതാണ് അത്തരത്തിലുള്ള ഒരു ആരോപണം എന്നാണ് ഇവരുടെ പക്ഷം.
ഡെപ്യുട്ടി കാബിനറ്റ് സെക്രട്ടറി ഹെലെൻ മാക് നമാരയേയും അന്റോനിയോ റോമിയോയേയും നമ്പർ 10 ൽ നിന്നും പുറത്താക്കാൻ താൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞവർഷം സിമണ്ട്സ് അവരുടെ സുഹൃത്തുക്കളോട് പറഞ്ഞതായി ഒരു വാർത്ത പുറത്തുവന്നിരുന്നു. മാൻ നമാര കാബിനറ്റ് ഓഫീസിൽ പ്രോപ്പർട്ടി ആൻഡ് എത്തിക്സിൽ ഡയറക്ടർ ജനറലാണ്. മന്ത്രിമാരുടെ ധൂർത്തും മറ്റ് അശ്ലീല പ്രവർത്തനങ്ങളും തടയുക, അതുപോലെ വാർത്തകൾ ചോർത്തിനൽകുന്ന ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുക തുടങ്ങിയവയെല്ലാം ഈ ഓഫീസിന്റെ കീഴിൽ വരുന്ന കാര്യങ്ങളാണ്. ഇത്തരമൊരു കാര്യത്തിലായിരുന്നു നേരത്തേ സിമണ്ട്സിന്റെ അടുത്ത ആളായ മൈക്കൽ ഗോവുമായി ഇവർ ഇടഞ്ഞത്.
മാക് നാമാരയെ ആ സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ സിമണ്ട്സ് ബോറിസിനു മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായി അവർ തന്നെ വെളിപ്പെടുത്തി എന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ അതൊന്നും വിജയിച്ചില്ല. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം മാക് നമാര ഈ മാസം ഓഫീസ് വിടുകയാണ്. ഇതിനിടയിലാണ് പുതിയ വിവാദം. ഫ്ളാറ്റ് നവീകരിക്കാൻ ചെലവാക്കിയ തുകയിൽ ചെറിയൊരു തുക മാത്രമേ ഖജനാവിൽ നിന്നും എടുക്കാനാവു എന്നായിരുന്നു മാക് നമാരയുടേ നിലപാട്.
വസതി മോടിപിടിപ്പിക്കാൻ ഇടയ്ക്കിടെ സിമണ്ട്സ് അനവശ്യമായി പണം ചെലവിടുന്നു എന്ന് നേരത്തേ ബോറിസ് ജോൺസൺ തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഇപ്പോൾ ചെലവായ തുകയുടെ സിംഹഭാഗവും ബോറിസ് ജോൺസൺ തന്നെ അടയ്ക്കേണ്ട സ്ഥിതിയാണുള്ളത്. ടോറി പാർട്ടിക്ക് സംഭാവന നൽകുന്നവരോട് അദ്ദേഹം ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇതിനിടയിൽ, ബ്രിട്ടന്റെ ആദ്യത്തെ വനിതാ കാബിനറ്റ് സെക്രട്ടറിയാകുമെന്ന് കരുതിയിരുന്ന റോമിയോയ്ക്കെതിരെ കഴിഞ്ഞവർഷം സിമണ്ട്സ് അടിസ്ഥാനരഹിതമായ ലൈംഗികാരോപണം ഉയർത്തിയതായും ആരോപണമുയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ