- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡബ്ല്യൂ എം സി വാഷിങ്ടൺ ഡിസി പ്രൊവിൻസ് വിമൻസ് ഫോറം വെബ്ബിനാർ സെമിനാർ സംഘടിപ്പിച്ചു
വാഷിങ്ടൺ ഡിസി: വേൾഡ് മലയാളീ കൗൺസിൽ വാഷിങ്ടൺ ഡിസി പ്രൊവിൻസ് വിമൻസ് ഫോറം 'ആരോഗ്യവും സൗന്ദര്യവും ശരീരത്തിനും മനസിനും' എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ ഫെബ്രുവരി 27 ന് സംഘടിപ്പിക്കുകയുണ്ടായി മറിയാമ്മ തോമസ് (പോസ്റ്റ്മാസ്റ്റർ ജനറൽ , സെൻട്രൽ റീജിയൻ , കൊച്ചി ) വിശിഷ്ടാതിഥി ആയി എത്തി , സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സംസാരിച്ചു . ഡോക്ടർ വർഗീസ് പുന്നൂസ് (ഹെഡ് ഓഫ് ദി ഡിപ്പാർട്‌മെന്റ് , ഡിപ്പാർട്‌മെന്റ് ഓഫ് സൈക്കാട്രി , കോട്ടയം മെഡിക്കൽ കോളേജ് ), ഡോക്ടർ ജോൺ ജോസഫ് (അസിസ്റ്റന്റ് പ്രൊഫസർ, ആർ സി സി, തിരുവനന്തപുരം) ഇവർ ആയിരുന്നു മറ്റു രണ്ടു അതിഥികൾ. ഡോക്ടർ വർഗീസ് പുന്നൂസ് 'ബീങ് ഹാപ്പി , ഈസ് ഇറ്റ് യുവർ ഡെസ്ടിനി ഓർ ചോയ്‌സ് ' എന്ന വിഷയത്തിൽ വളരെ വിജ്ഞാനപ്രദമായ അറിവുകൾ പകർന്നു നൽകി.
ഡോക്ടർ ജോൺ ജോസഫ് ചർച്ചക്കായി തിരഞ്ഞെടുത്ത വിഷയം സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ 'ഏർലി വാണിങ് സൈൻസ് ഓഫ് ഗൈനക് മാലിഗ്‌നൻസി ' എന്നതായിരുന്നു. ബാഹ്യ സൗന്ദര്യത്തിനു മിഴിവേകാൻ പാർട്ടി മൈക്പ്പ് എങ്ങനെ ചെയ്യാം എന്ന വിഷയത്തിൽ സംസാരിക്കാൻ എത്തിയത് പ്രശസ്ത സെലിബ്രിറ്റി മൈക്ക് ഓവർ ആർട്ടിസ്റ്റ് സബിത സവാരിയ ആയിരുന്നു. അമേരിക്കൻ റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ്, അമേരിക്കൻ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഡോക്ടർ നിഷ പിള്ളൈ, വാഷിങ്ടൺ ഡിസി പ്രൊവിൻസ് പ്രസിഡന്റ് മോഹൻ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു .
വേൾഡ് മലയാളീ കൗൺസിൽ വാഷിങ്ടൺ ഡിസി പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് സരൂപാ അനിലിന്റെ നേതൃത്വത്തിൽ ആണ് വെബ്ബിനാർ സങ്കടിപ്പിച്ചത്. സരൂപാ അനിൽ ഐടി പ്രൊഫഷണൽ, ഐടി സംരംഭക, നർത്തകി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി ആണ് . സോഫ്റ്റ്‌വെയർ ആർക്കിടെക്ട ആയ ഭർത്താവ് അനിൽ ഉം മകൻ ആദിദേവും അടങ്ങുന്നതാണ് സരൂപയുടെ കുടുംബം. കുടംബം നൽകുന്ന പിന്തുണ ആണ് തനിക്കു ഏറ്റവും വലിയ പ്രചോദനം എന്ന് സരൂപ പറഞ്ഞു. കോട്ടയം മോഹൻവില്ലയിൽ മോഹൻദാസിന്റെയും രേവമ്മയുടേയും മകൾ ആണ് സരൂപാ. സഹോദരൻ അഡ്വക്കേറ്റ് കണ്ണൻ മോഹൻ . സരൂപ ശ്രീനാരായണ മിഷൻ സെന്ററിന്റെ എന്റർടൈന്മെന്റ് ഡയറക്ടർ സ്ഥാനവും ഇപ്പോൾ വഹിക്കുന്നു. മികവുറ്റ ഒരു വിമൻസ് ഫോറം ടീം ആണ് ഇ വെബ്ബിനാറിന് പിന്നിൽ പ്രവർത്തിച്ചത് എന്ന് സരൂപാ കൂട്ടിച്ചേർത്തു. സിലിജ നായർ (ഐടി പ്രൊഫഷണൽ) ജോഫിയ ജോസ് (ഐടി പ്രൊഫഷണൽ) മധുരം ശിവരാജൻ (റിട്ടയേർഡ് )അശ്വിനി വിശ്വനാഥ് (ഐടി പ്രൊഫഷണൽ) ഗിരിജ മോഹൻ കുമാർ (പ്രൊഫസ്സർ) എന്നിവർ അടങ്ങുന്നതാണ് വിമൻസ് ഫോറം ടീം.



