- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ്സിൽ അഖിലലോക പ്രാർത്ഥനാദിനം മാർച്ച് ആറിന് ശനിയാഴ്ച
ഡാളസ്: അഖില ലോക വനിതാ പ്രാർത്ഥനാ ദിനം ഡാളസ്സിൽ മാർച്ച് 6 ന് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വേൾഡ് ഡെ പ്രെയറിന് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്ക ചർച്ചാണ്.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിച്ചു വരുന്ന എക്യൂമെനിക്കൽ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാർത്ഥനാ ദിനം. സൗത്ത് ഫസഫിക് ഓഷൻ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ vanuatu ൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാർത്ഥനാ വിഷയമാക്കി, ഈവർഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് 'ബിൽഡ് ഓൺ എ സ്‌ട്രോങ്ങ് ഫൗണ്ടേഷൻ'മത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനയിൽ ഷിജി അലക്‌സാണ് (ഷിക്കാഗോ മാർ തോമ ചർച്ച )സന്ദേശം നൽകുന്നത്.
ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നതിനായി പ്രത്യേകം വേർതിരിപ്പിച്ചിരുന്നു ദിനമാണ് വേൾഡ് ഡെ പ്രെയർ. എല്ലാ വർഷവും, മാർച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനയിൽ ഡാളസ് ഫോർട്ട് വത്തിലെ എല്ലാ ്രൈകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകൾ പങ്കെടുക്കണമെന്ന് കെ ഇ സി എഫ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ ,സുജാത ജോസഫ്( കോർഡിനേറ്റർ ) എന്നിവർ അറിയിച്ചു.
Meeting ID: 850 032 66789
Passcode: 389331
കൂടുതൽ വിവരങ്ങൾക്ക് Rev. Fr. ജേക്കബ് ക്രിസ്റ്റി
Ph: (281 ) 904 6622 (C)