ആലപ്പുഴ: വാളയാറിൽ പീഡനത്തിനിരയായി മരിച്ച രണ്ടു പെൺകുട്ടികളുടെ 'അമ്മ മക്കൾക്ക് നീതി ലഭിക്കുവാൻ തല മുണ്ഡനം ചെയ്യണ്ടി വന്നത് സാക്ഷര കേരളത്തെയും നിയമ വ്യവസ്ഥയെയും ലജ്ജിപ്പിക്കുന്നതാണെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ പറഞ്ഞു.

പീഡനത്തിൽ മരിച്ചവർക്ക് നീതി ഉറപ്പ് വരുത്തുവാൻ സർക്കാർ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആവശ്യപ്പെട്ടു.

വാളയാർ പെൺകുട്ടികളുടെ അമ്മ, തലമുണ്ഡനം ചെയ്തു നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഡ്യവുമായി ബിജെപി പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ഡി.സിബിലാൽ തല മുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മോഹൻകുമാർ ബുധനൂർ അധ്യക്ഷനായിരുന്നു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എൽ.പി.ജയചന്ദ്രൻ , സി.എ.പുരുഷോത്തമൻ, ജില്ലാ സെൽ കോ-ഓഡിനേറ്റർ ജി.വിനോദ് കുമാർ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ് , ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത്, പട്ടികജാതി മോർച്ച ജില്ലാ ഭാരവാഹികളായ സുനിൽ കുമാർ, ബാബു മുഹമ്മ, സുഭാഷ് കോടം തുരുത്ത്, വിജയൻ ആലപ്പുഴ, ജി.രമേശൻ, ബിജെപി നിയോജക മണ്ഡലം ഭാരവാഹികളായ കെ. അനിൽകുമാർ, വി.ബാബുരാജ്, അജു പാർത്ഥസാരഥി, എ.ഡി.പ്രസാദ്കുമാർ, അഭിലാഷ് ഗോപി എന്നിവർ സംസാരിച്ചു.