- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡയാനയുടെ മരണത്തിലൂടെ ബക്കിങ്ഹാം പാലസിനെ സംശയത്തിന്റെ നിഴലിൽ ആക്കും; മേഗനെ സ്വീകരിക്കാത്ത വംശീയതയെ കുറിച്ചു പറയും; ബ്രിട്ടീഷ് രാജകുടുംബത്തിന് രാജകുമാരൻ ഹാരിയുടെ അഭിമുഖം പുലിവാലാകുമെന്ന് ഉറപ്പ്
ഒരുപക്ഷെ ബ്രിട്ടീഷ് രാജകുടുംബത്തിൽ കോളിളക്കം വരെ സൃഷ്ടിച്ചേക്കാവുന്ന ഹാരിയുടേയും മേഗന്റെയും ടെലിവിഷൻ അഭിമുഖം ഈ വാരാന്ത്യത്തിൽ സംപ്രേഷണം ചെയ്യാനിരിക്കെ അതിനെക്കുറിച്ചുള്ള അഭ്യുഹങ്ങളും ഏറെ ഉയർന്നുകഴിഞ്ഞു. എന്തു വെട്ടിത്തുറയുന്ന ഹാരിയുടെയും മേഗന്റേയും സ്വഭാവം കൊട്ടാരവൃത്തങ്ങളിലും ഈ അഭിമുഖത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഈ അഭിമുഖത്തിന്റെ രണ്ട് ടീസർ ക്ലിപ്പുകൾ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് മണിക്കൂറുകൾക്ക് മുൻപ് സാന്റാ ബാരബറയിലൂടെ മേഗന്റെ അമ്മയുമെത്ത് കാർ യാത്രനടത്തുമ്പോൾ ഇരുവരും തീരെ പ്രസന്നരായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷ അവരുടെ വസതിയിൽ നിന്നും ഇറങ്ങിയ കാർ ഓടിച്ചിരുന്നത് ഹാരിയായിരുന്നു. പിൻസീറ്റിലായിരുന്നു മേഗന്റെ അമ്മ ഡോറിയ ഇരുന്നിരുന്നത്. ചില മാധ്യമങ്ങളിൽ വന്ന ഫോട്ടോകളിലും ഇരുവരും ധാരാളം മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി കാണപ്പെട്ടു. ആർച്ചിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി കഴിഞ്ഞ വേനൽക്കാലത്താണ് ഡോറിയ ഇവർക്കൊപ്പം ചേർന്നത്. ഇപ്പോൾ മേഗൻ രണ്ടാമതും ഗർഭിണിയായിരിക്കുകയുമാണ്. മേഗന് ഏറെ അടുപ്പമുള്ള ഡോറിയുടെ സാമീപ്യം പോലും മേഗന്റെ മുഖത്ത് സന്തോഷം വരുത്തുന്നില്ല എന്നത് ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
അഭിമുഖത്തിന്റെ ടീസറുകൾ പുറത്തുവരുന്നതുമായി ബന്ധപ്പെട്ട ആശങ്കകളാണ് അവരെ അലട്ടുന്നത് എന്നായിരുന്നു പൊതുവേയുള്ള അനുമാനം. വിവാദമായേക്കാവുന്ന നിരവധി സ്വകാര്യ അനുഭവങ്ങളും, മേഗന്റെ കൊട്ടാര ജീവിതവും, കൊട്ടാരം വിട്ടിറങ്ങിയതും ഉൾപ്പടെയുള്ള നിരവധി കാര്യങ്ങൾ വിശദമായി അഭിമുഖത്തി പറഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ കാണിക്കുന്നത്. അഭിമുഖത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ അത് ബക്കിങ്ഹാം പാലസിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് സംപ്രേഷണം ചെയ്തുകഴിയുമ്പോൾ രാജകുടുംബാംഗങ്ങൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നു വരെ പലരും പറഞ്ഞു.
കൊട്ടാരത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവരുടെ അഭിപ്രായത്തിൽ ബക്കിങ്ഹാം പാലസ് ഭയപ്പാടിലാണ്. പ്രത്യേകിച്ച് നേരത്തേ 90 മിനിറ്റ് സമയമുണ്ടായിരുന്ന ഈ പ്രൈം ടൈം പരിപാടി രണ്ടുമണിക്കൂറായി വർദ്ധിപ്പിച്ചതിനാൽ. ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ഉടനെ ഹാരിയുടെ അവശേഷിക്കുന്ന രാജപദവികളും സൂചകങ്ങളും എടുത്തു കളഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള ഇവരുടെ അഭിപ്രായങ്ങളും ഇപ്പോൾ കൂട്ടിച്ചേർത്തിട്ടുണ്ടാകാം എന്നാണ് കൊട്ടാരം ആശങ്കപ്പെടുന്നത്.
ഈ അഭിമുഖത്തിന് ഓഫ്ര ഈ ദമ്പതിമാർക്ക് പണമൊന്നും നൽകിയിട്ടില്ലെന്നാണ് ഹാരിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അമേരിക്കയിൽ,വിലപിടിപ്പുള്ള ഒരു ബ്രാൻഡ് നെയിം ആയി മാറാനുള്ള ഇവരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 30 സെക്കന്റ് നീളമുള്ള രണ്ട് ടീസറുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അതിലൊന്നിൽ, രാജ്ഞിയും കൊട്ടാരവും മേഗനെ നിശബ്ദയാക്കാൻ ശ്രമിച്ചുവോ എന്ന് ഓപ്ര ചോദിക്കുന്നുണ്ട്. ഇത് ബ്രിട്ടീഷ് രാജ്ഞിയെ അധോലോകനായകരുമായി താരതമ്യം ചെയ്ത് അപമാനിക്കുന്നതിന് തുല്യമാണെന്ന് കൊട്ടാരത്തോട് അടുപ്പമുള്ള വൃത്തങ്ങൾ ആരോപിച്ചു.
എന്നാൽ, ഈ ചോദ്യത്തിന് മേഗൻ ഉത്തരമൊന്നും പറയുന്നില്ല. മറിച്ച് തന്റെ വയറിൽ തലോടിക്കൊണ്ട് തലയാട്ടുക മാത്രമാണ് ചെയ്യുന്നത്. അതിനു ശേഷം, അതിജീവിക്കാൻ ആകാത്തവിധമുള്ള രാജകൊട്ടാരത്തിലെ ജീവിതത്തെ കുറിച്ച് മേഗൻ സംസാരിക്കുന്നുണ്ടെന്നാണ് ഓപ്ര പറയുന്നത്. ഇതുവരെ, കൊട്ടാരം വിട്ടിറങ്ങിയതിനെ കുറിച്ച് മേഗൻ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഒരുപക്ഷെ ഇതാദ്യമായി പൂർണ്ണ വിശദാംശങ്ങളുമായി മേഗൻ പറഞ്ഞിട്ടുണ്ടാകും എന്ന് കൊട്ടാരം സംശയിക്കുന്നു.
എന്നാൽ, കൊട്ടാരത്തെ പ്രതിസന്ധിയിലാക്കുന്ന കൂടുതൽ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായേക്കാമെന്നും കൊട്ടാരം ഭയക്കുന്നുണ്ട്. കൊട്ടാരം വിട്ടിറങ്ങിയ കഥ പറയുമ്പോൾ തന്റെ അമ്മ ഡയാന രാജകുമാരി അനുഭവിച്ച പ്രശ്നങ്ങൾ ഹാരി പരാമർശിക്കുന്നുണ്ട്. മാത്രമല്ല, ചരിത്രം ആവർത്തിക്കുമെന്ന ഭയം ഉണ്ടായിരുന്നതായും ഹാരി പറഞ്ഞു. ഇത് ഡയാനയുടെ മരണത്തെ കൂടുതൽ നിഗൂഢമാക്കുന്ന വാക്കുകളാണെന്ന് വിമർശകർ കരുതുന്നു. ഡയാനയുടെ വിഷയം ഹാരി ഉയർത്തിയതിൽ കൊട്ടാരം വൃത്തങ്ങൾക്ക് അതൃപ്തിയുണ്ട്.
ഞെട്ടലുളവാക്കുന്ന ചില ചെറിയ കാര്യങ്ങൾ ഇവർ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു എന്നാണ് ഓപ്ര ഈ അഭിമുഖത്തെക്കുറിച്ച് പറഞ്ഞത്. മാർച്ച് 7 ന് ഇത് സംപ്രേഷണം ചെയ്തുകഴിയുമ്പോൾ,തീർച്ചയായും അത് രാജ്ഞിയേയും ചാൾസ് രാജകുമാരനേയും വില്യം രാജകുമാരനേയും ഞെട്ടിക്കും എന്നതുറപ്പാണ്. 23 വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ ഡയാനയുടെ അതേ വിധി മേഗന് ഉണ്ടായേക്കുമെന്ന് ഭയപ്പെട്ടതായാണ് ഹാരി സൂചിപ്പിക്കുന്നത്. ഡയാനയുടെ വിഷയം ഹാരി ഉയർത്തിക്കൊണ്ടുവന്നതുകൊട്ടാരത്തെ വിഷമത്തിലാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ