ചെന്നൈ: അമേരിക്കയിൽ അന്തരിച്ച പ്രസിദ്ധ ബൈബിൾ പ്രസംഗകൻ റവ.ഡോ. സാം ടി. കമലേശ (91) ന്റെ സംസ്‌ക്കാരം പിന്നീട് നടക്കും. പ്രസിദ്ധ ബൈബിൾ പ്രസംഗകനും ഫ്രണ്ട്‌സ് മിഷനറി പ്രെയർ ബാൻഡിന്റെ സ്ഥാപക പ്രസിഡന്റും വേൾഡ് വിഷൻ ഇന്റർനാഷനലിന്റെ വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം യുഎസിലെ സിൽവെസ്റ്ററിലാണ് അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

മെഥഡിസ്റ്റ് സഭയിലെ പട്ടക്കാരനായി സുവിശേഷവേല ആരംഭിച്ച അദ്ദേഹം മികച്ച അദ്ധ്യാപകനായിരുന്നു. ഇംഗ്ലിഷിലും തമിഴിലുമായി ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മാരാമൺ കൺവൻഷനിൽ സ്ഥിരം പ്രസംഗകനായിരുന്നു.

ഭാര്യ: പരേതയായ അഡെല ബൽരാജ്. മക്കൾ: സുന്ദരരാജ് മാർക്ക് കമലേശൻ, നിർമല രൂത്ത് കമലേശൻ, മനോഹരൻ പോൾ കമലേശൻ.