- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂച്ചു വിലങ്ങിട്ട് ചൈനീസ് ഭരണകൂടം; രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി നഷ്ടപ്പെട്ട് ജാക്മ
ബെയ്ജിങ്: ചൈനീസ് ഭരണകൂടം കൂച്ചുവിലങ്ങിട്ടെേതാ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന വിശേഷണം ആലിബാബയുടെയും ആൻഡ് ഗ്രൂപ്പിന്റെയും സ്ഥാപകൻ ജാക് മായ്ക്ക് നഷ്ടമായി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ ജാക്മ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് റെഗുലേറ്റർമാർ ജാക് മായുടെ കമ്പനിയെ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കുന്നതാണു കാരണമെന്നാണു വിലയിരുത്തൽ.
കുപ്പിവെള്ള നിർമ്മാതാക്കളായ നോങ്ഫു സ്പ്രിങ്ങിന്റെ സോങ് ഷാൻഷാൻ, ടെൻസെന്റ് ഹോൾഡിങ്ങിന്റെ പോണി മാ, ഇ-കൊമേഴ്സ് സ്ഥാപനമായ പിൻഡുവോഡുവോയുടെ കോളിൻ ഹുവാങ് എന്നിവർക്കു പിന്നിലാണ് ഇപ്പോൾ മായുടെ സ്ഥാനം. വിശ്വാസ്യതാ പ്രശ്‌നങ്ങളാണ് ഇദ്ദേഹത്തിന്റെ വീഴ്ചയ്ക്കു കാരണമെന്നു പട്ടിക പ്രസിദ്ധീകരിച്ച ഹുറുൺ റിപ്പോർട്ടിൽ പറയുന്നു.
2020, 2019 വർഷങ്ങളിൽ ഹുറുൺ ആഗോള ധനിക പട്ടികയിൽ ചൈനയിലെ ഏറ്റവും സമ്പന്നരായി ഇടംപിടിച്ചതു ജാക് മായും കുടുംബവുമായിരുന്നു. ഒക്ടോബർ 23ലെ പ്രസംഗത്തിൽ ചൈനയുടെ നിയന്ത്രണ സംവിധാനത്തിനെതിരെ ആഞ്ഞടിച്ചതാണു ജാക് മായുടെ വിധി കുറിച്ചത്. തൊട്ടു പിന്നാലെ ആൻഡ് ഗ്രൂപ്പിന്റെ 37 ബില്യൻ ഡോളർ ഐപിഒ രംഗപ്രവേശം സസ്‌പെൻഡ് ചെയ്യപ്പെട്ടു. രാജ്യത്തു ടെക് മേഖലയിൽ പരിശോധന കർശനമാക്കി.
ഡിസംബറിൽ ആലിബാബയെ മാത്രം ലക്ഷ്യമിട്ടു പരിശോധന കടുപ്പിച്ചു. മൂന്നുമാസത്തോളം പൊതുവേദികളിൽ ജാക് മായെ കണ്ടില്ല. തടവിലാക്കപ്പെട്ടു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലൂടെ ജനുവരിയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്.