- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടൽത്തീരത്തു കൂടി നടക്കാനിറങ്ങിയ 49കാരിയെ കടലമ്മ കടാക്ഷിച്ചത് തിമിംഗല ഛർദ്ദിയുടെ രൂപത്തിൽ; സിരിപോൺ നിയാമ്റിന് ലഭിച്ച ആമ്പർ ഗ്രീസിന്റെ വില ഒന്നരക്കോടിയിലേറെ
തയ്ലൻഡിലെ 49 കാരിയെ കടലമമ്മ കടാക്ഷിച്ചത് തിമിംഗല ഛർദ്ദിയുടെ രൂപത്തിൽ. നാഖോൺ സി തമ്മാരത് പ്രവിശ്യയിലെ സിരിപോൺ നിയാമ്‌റിനെയാണ് അപ്രതീക്ഷിതമായി അപൂർവ്വ ഭാഗ്യം തെടി എത്തിയത്. കടൽത്തീരത്തു കൂടി നടക്കാനിറങ്ങിയ സിരിപോണിന് ആറ് കിലോയിലധികം വരുന്ന ആമ്പർഗ്രീസ് ആണ് ലഭിച്ചത്. ഇതിന് വിിപണിയിൽ ഒന്നരക്കോടിയലധികം വിലവരും.
ഫെബ്രുവവരി 23നാണ് സിരിപോണിന് ഈ അപൂർവ്വ നിധി ലഭിച്ചത്. കനത്ത കാറ്റിനും മഴയ്ക്കും ശേഷം സിരിപോൺ കടൽത്തീരത്തു കൂടി നടക്കുമ്പോഴാണ് തീരത്തടിഞ്ഞിരിക്കുന്ന വലിയ വസ്തു കണ്ണിൽപ്പെട്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോൾ പ്രേത്യകതയുള്ള വസ്തുവാണെന്നു തോന്നി. അതുമായി വീട്ടിലെത്തിയ സിരിപോൺ കിട്ടിയ വസ്തു അയൽക്കാരെ കാണിച്ചു. ഇവരാണ് വിലപിടിപ്പുള്ള ആമ്പർഗ്രിസ് ആണിതെന്ന് വ്യക്തമാക്കിയത്. സംശയനിവാരണത്തിനായി തീയുടെ സമീപത്തു കൊണ്ടുവന്നപ്പോൾ ഇതുരുകുന്നതായും കണ്ടെത്തി. കിട്ടിയത് ആമ്പർഗ്രിസ് തന്നെയാണെന്ന് ഉറപ്പിക്കാൻ വിദഗ്ദ്ധർ പരിശോധനയ്‌ക്കെത്തുന്നതും കാത്തിരിക്കുകയാണ് സിരിപോൺ.
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർഗ്രിസ് അറിയപ്പെടുന്നത്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.
കഴിഞ്ഞ മാസം തായ്ലൻഡിലെ മറ്റൊരു മത്സ്യത്തൊഴിലാളിക്കും കടൽത്തീരത്തു നിന്ന് ആമ്പർഗ്രിസ് കിട്ടിയിരുന്നു ഏകദേശം 23 കോടി 52 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സാധനമാണ് നർഗിസ് സുവന്നാസാങ് എന്ന 60 കാരനായ മത്സ്യത്തൊഴിലാളിക്ക് അന്ന് ലഭിച്ചത്. ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതായിരുന്നു അത്. ഏകദേശം നൂറു കിലോയോളം ഭാരമുണ്ടായിരുന്നു ആമ്പർഗ്രിസിന്. തെക്കൻ തായ്ലൻഡിലെ നാഖോൺ സി തമ്മാരട് കടൽത്തീരത്ത് കൂടി നടക്കുമ്പോഴാണ് നർഗിസ് സുവന്നാസാങ് മഞ്ഞ നിറത്തിൽ മെഴുകുപോലെ തോന്നിക്കുന്ന ആമ്പർഗ്രിസ് കിട്ടിയത്.
തിമിംഗല ഛർദ്ദി ആമ്പർഗ്രിസ് എന്നാണ് അറിയപ്പെടുന്നത്. ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. ഒമാൻ തീരം ആമ്പർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുക. ദീർഘനേരം സുഗന്ധം നിലനിൽക്കാനാണ് സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുമ്പോൾ ഇവ ഉപയോഗിക്കുന്നത്.