ന്യൂഡൽഹി: രാജ്യസഭാ ടിവിയും ലോക്‌സഭാ ടിവിയും ലയിപ്പിച്ച് സൻസദ് ടിവി ആക്കി. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രവി കപൂറിനെ സിഇഒ ആയി നിയമിച്ചു.

സൻസദ് 1, സൻസദ് 2 എന്നിങ്ങനെയാകും പേരുകളെന്നാണു സൂചന. സഭാ സമ്മേളനമില്ലാത്തപ്പോൾ ലോക്‌സഭാ ടിവി ഹിന്ദി പരിപാടികളും രാജ്യസഭാ ടിവി ഇംഗ്ലിഷ് പരിപാടികളുമാണു സംപ്രേഷണം ചെയ്യുന്നത്.