- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ഫാന്റസി സ്പോർട്ട്സിലൂടെ കായിക ഉപഭോഗം വർദ്ധിപ്പിക്കുന്നുവെന്ന് നിരവധി ഉപയോക്തൃ സർവേകൾ തെളിയിക്കുന്നു
കേരളം: ഡിജിറ്റൽ സ്പോർട്സ് ആരാധകരുടെ ഇഷ്ട പ്ലാറ്റ്‌ഫോമായ ഓൺലൈൻ ഫാന്റസി സ്പോർട്സ് (ഒ എഫ് എസ്) ആരാധകരെ അവർ ആസ്വദിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ കായിക ഇനങ്ങളുമായി സജീവമായി ബന്ധിപ്പിക്കുകയും അത് വഴി കായിക വളർച്ചയെയും ഉപഭോഗത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഓൺലൈൻ ഫാന്റസി സ്പോർട്സ് വിപണിയിൽ 10 കോടിയിലധികം ഉപയോക്താക്കളാണുള്ളത്. ഓൺലൈൻ ഫാന്റസി സ്പോർട്സ് പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകരുടെ ഇടപഴകൽ കായികാസ്വാദകരെ നേരിട്ട് സ്വാധീനിക്കുന്നുവെന്നും അതുവഴി സ്പോർട്സ് വളർച്ചയെ സഹായിക്കുമെന്നും ഒന്നിലധികം റിപ്പോർട്ടുകളും ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്‌കറ്റ് ബോൾ, കബഡി, ഹോക്കി, ബേസ്ബോൾ മുതലായ 11 ഓളം ടീം സ്പോർട്ട്സുകൾക്കായി ഓൺലൈൻ ഫാന്റസി സ്‌പോർട്സ് മത്സരങ്ങൾ ലഭ്യമാണ്.
കോവൻ അഡൈ്വസറി ഗ്രൂപ്പ് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഒരു ഉപയോക്തൃ സർവേ റിപ്പോർട്ട് അനുസരിച്ച്, 67% ഉപയോക്താക്കൾ സ്പോർട്സുമായി ഇടപഴകുന്നതിനുള്ള ഒരു സവിശേഷ മാർഗമായി ഒ എഫ് എസിനെ കാണുന്നു. കൂടാതെ 70% പേർ പുതിയ സ്പോർട്സ്, ലീഗുകൾ, പുതിയ കളിക്കാർ എന്നിവയിൽ ആകൃഷ്ടരാകുവാൻ ഒ എഫ് സി കാരണമായി. ഫാന്റസി സ്പോർട്സിലൂടെ 60% ഒ എഫ് എസ് ഉപയോക്താക്കൾ മുമ്പത്തേക്കാൾ കൂടുതൽ സ്പോർട്സ് കാണുകയോ പിന്തുടരുകയോ ചെയ്യുന്നുണ്ടെന്ന് കാന്തർ-ഐഎഫ്എസ് ജി യുടെ (ഇപ്പോൾ എഫ് ഐ എഫ് എസ്) സമീപകാല ഗവേഷണങ്ങൾ തെളിയിക്കുന്നു. അവരുടെ താൽപ്പര്യം കാരണം, 59% പേർ പുതിയ തരം സ്പോർട്സ് കാണാൻ തുടങ്ങി, 48% ഉപയോക്താക്കൾ ഇപ്പോൾ ഒരു ടീമിനെയോ രാജ്യത്തെയോ പരിഗണിക്കാതെ എല്ലാ ഗെയിമുകളും കാണുന്നു. കൂടാതെ, കെപിഎംജി-ഐഎഫ്എസ്ജിയുടെ 2019 ലെ റിപ്പോർട്ട് അനുസരിച്ച്, 74% ഉപയോക്താക്കൾ ആഴ്ചയിൽ 1-3 തവണ ഫാന്റസി സ്പോർട്സ് കളിക്കുന്നു, 20% പേർ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ കളിക്കുന്നു, ഇത് രാജ്യത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
ആഭ്യന്തരവും അന്തർദ്ദേശീയവുമായ മുൻനിര കായിക സംഘടനകളും ലീഗുകളും ആരാധകരുടെ ഇടപഴകൽ വർദ്ധിപ്പിക്കുന്നതിന് ഫാന്റസി സ്പോർട്സ് പ്ലാറ്റ്‌ഫോമുകളിൽ സജീവമായി പങ്കാളികളാകുന്നു. ഒ എഫ് എസ് ന്റെ ആവിർഭാവത്തോടെ, കായിക ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട സ്പോർട്സ് ലീഗുകളും ടൂർണമെന്റുകളും മികച്ച അനുഭവമായി ആസ്വദിക്കാനുള്ള അവസരമുണ്ട്. ഫാന്റസി സ്‌പോർട്‌സിന്റെ ഘടനയനുസരിച്ച്, ഉപയോക്താക്കൾ അവരുടെ കായിക പരിജ്ഞാനത്തെയും നൈപുണ്യത്തെയും അടിസ്ഥാനമാക്കി യാതൊരു അനുകരണവുമില്ലാതെ സ്വന്തമായി വെർച്വൽ ടീമുകൾ സൃഷ്ടിക്കേണ്ടതുണ്ട്. സ്പോർട്സ് ആരാധകർ ഫാന്റസി സ്‌പോർട്‌സിൽ പങ്കെടുക്കുമ്പോൾ, അവരുടെ ഫാന്റസി സ്പോർട്സ് ടീമുകളിൽ അവർ തിരഞ്ഞെടുത്ത കളിക്കാരെ ട്രാക്കുചെയ്യുന്നതിനും കൂടുതൽ സ്പോർട്സ് മത്സരങ്ങൾ കാണാനും അവർ ശ്രമിക്കുന്നത്, അവരുടെ അനുഭവത്തെ മുമ്പത്തേതിനേക്കാൾ കൂടുതൽ സംവേദനാത്മകമാക്കുകയും മുഴുവൻ സ്പോർട്സ് മേഖലയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യുന്നു.
ഒ എഫ് എസിന്റെ ഏറ്റവും ജനപ്രിയ ഫോർമാറ്റ് 'ഫ്രീമിയം' മോഡലാണ്. ഉപയോക്താക്കൾക്ക് ഒന്നുകിൽ 'ഫ്രീ -ടു-പ്ലേ' അല്ലെങ്കിൽ 'പേ -ടു-പ്ലേ' ഫോർമാറ്റ് തിരഞ്ഞെടുക്കാം. ഓൺലൈൻ ഫാന്റസി സ്പോർട്സ്: ആഡിങ് വാല്യൂ ടു ദി ഇന്ത്യൻ സ്‌പോർട്ടിങ് ഇക്കോസിസ്റ്റം ഇന്ത്യാടെക് റിപ്പോർട്ട് അനുസരിച്ച് 80% ഒ എഫ് എസ് ഉപയോക്താക്കൾ ഫ്രീ-ടു-പ്ലേ ഫോർമാറ്റിൽ പങ്കെടുക്കാൻ ഇഷ്ടപ്പെടുന്നു. ഫാന്റസി സ്‌പോർട്‌സിൽ പങ്കെടുക്കുന്ന 99.60% ഉപയോക്താക്കൾ അവരുടെ ജീവിതകാലത്ത് ഒരു ഒ എഫ് എസ് പി യിൽ 10,000 / രൂപയിൽ താഴെ വരുമാനം നഷ്ടമാകുകയോ നേടുകയോ ചെയ്തതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യാടെക് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ശരാശരി മത്സര എൻട്രി തുക 35 രൂപമാത്രമാണ്, അതായത് ഒരു ലഘുഭക്ഷണത്തിന്റെ വിലയേക്കാൾ കുറവ്. ഐഐഎം - ബാംഗ്ലൂർ, എംഐടി, കൊളംബിയ സർവകലാശാല തുടങ്ങിയ പ്രശസ്ത ഇന്ത്യൻ, ആഗോള അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫസർമാർ നടത്തിയ പഠനങ്ങൾ, ഓ എഫ് എസ് ഒരു വൈദഗ്ധ്യ ഗെയിമാണെന്ന് തെളിയിച്ചിട്ടുണ്ട്. എം.ഐ.ടി, കൊളംബിയ റിപ്പോർട്ടുകൾ പറയുന്നത് ഓ എഫ് എസ് ടീം സെലക്ഷനായി മ്യൂച്വൽ ഫണ്ട് മാനേജ്മെന്റിനേക്കാൾ വൈദഗ്ധ്യം വേണമെന്നാണ്.
ഓൺലൈൻ, ഓഫ്ലൈൻ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, 6 ബില്യൺ യുഎസ് ഡോളർ ഇന്ത്യൻ ഒ എഫ് എസ് വ്യവസായം ഗണ്യമായ സാമ്പത്തിക സ്വാധീനം സൃഷ്ടിക്കുന്നു.നടപ്പ് സാമ്പത്തിക വർഷം 1500 കോടി രൂപ നികുതിയായി നൽകുന്ന ഒ എഫ് എസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് പതിനായിരം കോടിയിലധികമാക്കും. വരും വർഷങ്ങളിൽ 10,000 കോടിയിലധികം എഫ് ഡി ഐ ആകർഷിക്കാനും 12,000 നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ കായിക ആരാധകർക്കായി ഇന്ത്യൻ സംരംഭകർ നയിക്കുന്ന ഒരു ആഭ്യന്തര വ്യവസായത്തിന്റെ ഉത്തമ ഉദാഹരണമാണിത്. 'ആത്മനിർഭർ ഭാരത്' നിർമ്മാണത്തിന് കരുത്ത് പകരുക കൂടി ചെയ്യുന്നു ഒ എഫ് എസ്.