പാലാ: പാലാ നിയോജകമണ്ഡലത്തിൽ മാണി സി കാപ്പൻ എം എൽ എ സംഘടിപ്പിക്കുന്ന ജനസമക്ഷം വികസന സൗഹൃദസദസ്സുകൾക്കു ഇന്ന് (03/03/2021) തുടക്കമാകും. കൊഴുവനാൽ പഞ്ചായത്തിലെ റ്റീംസ് ജോസഫ് നെടുംമ്പുറത്തിന്റെ വസതിയിൽ വൈകിട്ട് നാലിനാണ് ആദ്യ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. സദസ്സിൽ മാണി സി കാപ്പൻ എം എൽ എ യും യു ഡി എഫ് നേതാക്കളും പങ്കെടുക്കും. കൊഴുവനാൽ പഞ്ചായത്തിലെ 1, 2, 13 വാർഡുകളിലെ ആളുകൾ പങ്കെടുക്കും. തുടർന്ന് 5 മണിക്ക് മേവിട ആക്കിമാട്ടേൽ ബോബൻ, 6 ന് തോടനാൽ പറത്താനത്ത് ജോഷി, 7 ന് കൊഴുവനാൽ തെക്കേമുറി ഷാജു എന്നിവരുടെ വസതികളിലും ജനസമക്ഷം വികസന സൗഹൃദസദസ്സുകൾ നടത്തും.

പാലാ നിയോജകമണ്ഡലത്തിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട വികസനപദ്ധതികൾക്കു രൂപരേഖ തയ്യാറാക്കുന്നതിനുവേണ്ടി പൊതുജനാഭിപ്രായം തേടുന്നതിനാണ് പരിപാടി നടത്തുന്നത്. പൊതുജനാഭിപ്രായത്തോടെ നഗരകേന്ദ്രീകൃതമാകാത്ത വികസനമാണ് എം എൽ എ ലക്ഷ്യമിടുന്നത്. സൗഹൃദ സദസ്സുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു പാലായുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കും.

ഇന്നു മുതൽ 16 വരെ മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിലാണ് സദസ്സുകൾ സംഘടിപ്പിക്കുന്നത്.

നാളെ (04/03/2021) കരൂർ പഞ്ചായത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിക്കും. നെച്ചിപ്പുഴൂർ ചക്ര ഓഡിറ്റോറിയം (വൈകിട്ടു 4: 30), കരൂർ ബേബിച്ചൻ കാപ്പിലിന്റെ വസതി (5 മണി), വള്ളിച്ചിറ എൻ എസ് എസ് കരയോഗമന്ദിരം (5.30) കരൂർ ജോയി മണ്ണഞ്ചേരിയുടെ വസതി (6 മണി), കുടക്കച്ചിറ ബെന്നി നാടുകാണിയുടെ വസതി (6: 30) എന്നിവിടങ്ങളിൽ സൗഹൃദ സദസ്സുകൾ നടക്കും.