- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ കെ ടി തോമസ് നിര്യാതനായി; വിട വാങ്ങിയത് യുകെ മലയാളി പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല വിശ്വാസി
യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിലെ ആദ്യകാല വിശ്വാസിയും ഐപിസി യുകെ ആൻഡ് അയർലന്റ് റീജിയൻ ട്രസ്റ്റി മെമ്പറും ഗുഡ്ന്യൂസ് യുകെ കോ-ഓർഡിനേറ്ററുമായ കെ ടി തോമസ് (ബേബിച്ചായൻ) നിര്യാതനായി. ഫെബ്രുവരി 28നാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട്.
കുമ്പനാട് കുറവക്കാലായിൽ കുടുംബാംഗമാണ് കെ ടി തോമസ്. 2010 മുതൽ ഐപിസി ലണ്ടൻ സഭയിലെ സജീവാംഗമായിരുന്നു. ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിരുന്നു. യുകെയിൽ മലയാളി പെന്തക്കോസ്ത് അസോസിയേഷൻ രൂപം കൊള്ളുന്നതിനുള്ള പ്രാരംഭ മീറ്റിങ് തന്റെ ഭവനത്തിൽ വച്ചായിരുന്നു. അതിന്റെ ആദ്യകലാ എക്സിക്യൂട്ടിവ് ആയൂം പ്രവർത്തിച്ചിരുന്നു.
ഭാര്യ അന്നമ്മ തോമസ് മക്കൾ: ലിസ, ലിജി (അമേരിക്ക), എബി. മരുമക്കൾ: എബി, കൊച്ചുമോൻ, ജാക്വിലിൻ ഒറെലിയ. പേരക്കുട്ടികൾ: അനുഷ്‌ക, ഏഡെൻ, നയോമി, അദീന, അലക്സാണ്ടർ.
Next Story