- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചോദിച്ചതിനേക്കാൾ വളരെ കുറച്ച് മാത്രം സീറ്റുകൾ നൽകി ഡിഎംകെ; ഉടക്കുമായി കോൺഗ്രസും ഇടത് മുന്നണിയും: ഡിഎംകെ നിലപാട് കടുപ്പിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ഇരു വിഭാഗവും
ചെന്നൈ: ഡിഎംകെയോട് ഉടക്കി കോൺഗ്രസും ഇടതു മുന്നണിയും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചോദിച്ച സീറ്റിനെക്കാൾ വളരെക്കുറച്ചു മാത്രമേ നൽകാനാകൂ എന്നു ഡിഎംകെ അറിയിച്ചതോടെയാണ് ഇരു മുന്നണികളും ഉടക്കുമായി എത്തിയത്. ഇതേ തുടർന്ന് കോൺഗ്രസും ഇടതു പാർട്ടികളും ഇന്ന് അടിയന്തര യോഗം വിളിച്ചു. കുറഞ്ഞതു 35 സീറ്റ് ചോദിച്ച കോൺഗ്രസിന് 18 നൽകാമെന്നാണു ഡിഎംകെ അറിയിച്ചത്. ഇരുവിഭാഗവും ഉറച്ച നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടി.
ഇനി ഒഴിവു വരുന്ന ഒരു രാജ്യസഭാ സീറ്റ്, നഗര തദ്ദേശ തിരഞ്ഞെടുപ്പു നടക്കുമ്പോൾ 3 മേയർ പദവി എന്ന ഒത്തുതീർപ്പു ഫോർമുലയും ചർച്ചയിലുണ്ട്. ചുരുങ്ങിയത് 6 സീറ്റ് വീതം 12 എണ്ണം ചോദിച്ച സിപിഎം, സിപിഐ പാർട്ടികൾക്ക് 8 അനുവദിക്കാമെന്നാണു ഡിഎംകെ നിലപാട്
Next Story