കൊച്ചി: പൊലീസിലെ സ്ഥാനക്കയറ്റത്തിൽ വിവാദം. എറണാകുളത്ത് ചിലരുടെ സ്ഥാനക്കയറ്റം വൈകിപ്പിച്ചതായാണ് ആക്ഷേപം. എറണാകുളം റേഞ്ചിനു കീഴിൽ വരുന്ന അഞ്ച് പൊലീസ് ജില്ലകളിലെ നാൽപതോളം പൊലീസ് ഉദ്യോഗസ്ഥരെ പറ്റിയുള്ള 'രഹസ്യ റിപ്പോർട്ട്' മനഃപൂർവം പൂഴ്‌ത്തിവച്ചു സ്ഥാനക്കയറ്റം വൈകിപ്പിച്ചു. എഎസ്‌ഐ, എസ്‌ഐ തസ്തികളിലേക്ക് അടുത്തിടെ നടന്ന സ്ഥാനക്കയറ്റങ്ങളാണ് വിവാദമാവുന്നത്.

ഫെബ്രുവരി 26ന് 24 എഎസ്‌ഐമാരെ എസ്‌ഐമാരാക്കിയിരുന്നു. 8 പേരെയാണ് രഹസ്യ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന പേരിൽ സ്ഥാനക്കയറ്റത്തിനു പരിഗണിക്കാതെ മാറ്റി നിർത്തിയത്. ചൊവ്വാഴ്ച 3 പേർക്കു കൂടി എസ്‌ഐമാരായി സ്ഥാനക്കയറ്റം നൽകി. ഇതിൽ 2 പേർ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കളാണ്.

സീനിയോറിറ്റി പട്ടികയിൽ ഇവരുടെ മുന്നിലുള്ള 3 പേരെയാണ് രഹസ്യ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നു പറഞ്ഞു മാറ്റിനിർത്തിയത്.