കൊൽക്കത്ത: ബംഗാളി ചലച്ചിത്ര താരം സായന്തിക ബാനർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ 10 വർഷമായി താൻ മമത ബാനർജിയോടൊപ്പം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട നടി തിരഞ്ഞെടുപ്പിൽ 'ദീദി'ക്ക് വോട്ടു ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം ബംഗാളിൽ നിന്നുള്ള താരം ശ്രാബന്തി ചാറ്റർജി, യാഷ് ദാസ് ഗുപ്ത എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു.