- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സകലരോടും നീതി പുലർത്തിയ 16 മാസം: മാണി സി. കാപ്പൻ
പൈക: പാലാ നിയോജക മണ്ഡലത്തിൽനിന്നും എംഎൽഎ.യായി തന്നെ വിജയിപ്പിച്ച സമസ്ത ജനവിഭാഗങ്ങളോടും കഴിഞ്ഞ 16 മാസക്കാലം പൂർണ്ണമായും നീതിപുലർത്തുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് മുന്തിയ പരിഗണന നൽകുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മാണി സി. കാപ്പൻ എംഎൽഎ. പറഞ്ഞു.
യു.ഡി.എഫ്. മീനച്ചിൽ മണ്ഡലം കൺവൻഷൻ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിന്റെ വികസനകാര്യത്തോടൊപ്പം സാധാരണ ജനങ്ങളുടെ ആവശ്യങ്ങളിൽ ഇടപെടുവാനും പരിഹാരം കാണുവാനും താൻ ബദ്ധശ്രദ്ധനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ്. ചെയർമാൻ രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത കൺവൺഷനിൽ കേരളാ കോൺഗ്രസ് (ജെ.) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പാറേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, പ്രേംജിത്ത് എർത്തയിൽ, രാജു കോക്കപ്പുറം, ജോഷി നെല്ലിക്കുന്നേൽ, ബേബി ഈറ്റത്തോട്ട്, പ്രഭാകരൻ പടികപ്പള്ളിൽ, അഡ്വ. അലക്‌സ് കെ. ജോസ്, കിഷോർ പാഴുക്കുന്നേൽ, സന്തോഷ് കാപ്പൻ, പ്രദീപ് ചീരംകാവിൽ, വിൻസന്റ് കണ്ടത്തിൽ, എൻ. ഗോപകുമാർ, നളിനി ശ്രീധരൻ, ഷാജൻ മണിയാക്കുപാറ, ബിനു കൊല്ലംപറമ്പിൽ, ബോണി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.