- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ ഹൃദയം - കുടുംബത്തിന്റെ സന്തോഷം: ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന പ്രോഗ്രാം മാർച്ച് 7ന്
ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയുടെ ആഭ്യമുഖ്യത്തിൽ 2021 മാർച്ച് 7 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു PATRIS CORDE : പിതാവിന്റെ ഹൃദയം - കുടുംബത്തിന്റെ സന്തോഷം എന്ന പ്രോഗ്രാം നടത്തപ്പെടുന്നു. സീറോ മലബാർ സഭയിലെ കുടുബനാഥന്മാരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ പരിപാടി സൂം ഫ്‌ളാറ്റ്‌ഫോമിലാണു ക്രമീകരിച്ചിരിക്കുന്നത്. യൗസേപ്പിതാവിനോടുള്ള സമർപ്പണ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ പ്രശസ്ത ധ്യാന ഗുരുവും പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap അനുഗ്രഹ പ്രഭാഷണം നടത്തുന്നു. ഫ്രാൻസീസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ച 2021 വർഷത്തിൽ യൗസേപ്പിതാവിനെക്കുറിച്ച് കൂടുതൽ അറിയുവാനും പ്രാർത്ഥിക്കാനും ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായ് നേതൃത്വം അറിയിച്ചു.