- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു വയസ്സുകാരിയെ മനഃപൂർവം തട്ടിയിട്ട് സൈക്കിൾ യാത്രക്കാരൻ; കോടതി ശിക്ഷ വിധിച്ചത് നിസ്സാര തുകയും
ബ്രസ്സൽസ്: അഞ്ചു വയസ്സുകാരിയെ മനഃപൂർവം തട്ടിയിട്ട സൈക്കിൾ യാത്രക്കാരന് കേവലം ഒരു ഡോളർ പിഴ ശിക്ഷ വിധിച്ച് കോടതി. ബെൽജിയൻ നഗരമായ വെർവിയേഴ്സിലെ ഒരു കോടതിയുടേതാണ് നടപടി. സമൂഹ മാധ്യമങ്ങളിൽ കുറ്റക്കാരൻ വിചാരണ ചെയ്യപ്പെട്ടന്നും അപമാനിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് സംഭവം. ബറാക് മൈക്കലിലെ ഒരു പാർക്കിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അഞ്ച് വയസുകാരി ഒരു സ്ത്രീയോടൊപ്പം നടക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ സൈക്കിൾ യാത്രക്കാരൻ കാൽമുട്ടുകൊണ്ട് തട്ടിയിടുകയായിരുന്നു. പാർക്കിൽ തന്റെ ഭാര്യയും കുഞ്ഞും കൂടി നടക്കുന്ന വീഡിയോ ചിത്രീകരിക്കുകയായിരുന്നു പാട്രിക് എംപാസ എന്ന യുവാവ്. ഇതിനിടെയാണ് പിന്നിലൂടെ എത്തിയ സൈക്കിൾ യാത്രക്കാരൻ കാൽമുട്ട് കൊണ്ട് കുഞ്ഞിനെ തള്ളിയിട്ടത്.
പാട്രിക് എംപാസ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സൈക്കിൾ യാത്രക്കാരൻ മാപ്പ് പറയാൻ തയ്യാറാകാതിരുന്നതോടെ യുവാവ് പൊലീസിൽ പരാതി നൽകി. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം നേടിട്ടത്തിനാൽ ചെറിയ പിഴ ഈടാക്കി ഇയാളെ വെറുതെ വിടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ