പാലാ: പാലായിലെ ഗ്രാമങ്ങൾക്കു ആധുനിക മുഖം നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

പാലായിൽ യു ഡി എഫ് ജനപ്രതിനിധികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും പാലാ മുനിസിപ്പാലിറ്റിയിലെയും സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ചിന്താഗതിക്കാരായ എല്ലാ ജനപ്രതിനിധികളെയും സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയത്തിനതീതമായി ഒരുമയുടെ സന്ദേശം പാലായിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോയി എലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ ബിജു പുന്നത്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ സതീഷ് ചൊള്ളാനി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ഡിസിസി സെക്രട്ടറിമാരായ ആർ പ്രേംജി, ജോയി സ്‌കറിയാ, സി റ്റി രാജൻ, ആർ സജീവ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, ബ്ലോക്ക് പഞ്ചായത്ത് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി ജെ ബെഞ്ചമിൻ, ജോഷി ജോഷ്വാ, ഷൈനി സന്തോഷ്, അനുപമ വിശ്വനാഥൻ, മൈക്കിൾ പുല്ലുമാക്കൽ, കെ കെ ശാന്താറാം, ജോസി പൊയ്കയിൽ, ചാർളി ഐസക് എന്നിവർ പ്രസംഗിച്ചു.