പാലാ: പാലായുടെ ഹൃദയം കവർന്ന് മാണി സി കാപ്പൻ എം എൽ എ യുടെ ജനസമക്ഷം വികസന-സൗഹൃദ സദസ്സുകൾ പുരോഗമിക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സൗഹൃദസദസുകളിൽ രാഷ്ട്രീയത്തിനതീതമായി വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. തങ്ങളുടെ വികസന സ്വപ്നങ്ങൾ ആളുകൾ സദസ്സിൽ പങ്കുവയ്ക്കുന്നു. പഞ്ചായത്തുകളിലും പൊതുവിൽ പാലായിലും ഇനി നടപ്പാക്കേണ്ട വികസന കാര്യങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും തങ്ങൾക്കുള്ള കാഴ്ചപ്പാടുകൾ ജനങ്ങൾ എം എൽ എ യ്ക്കു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

കൂട്ടായ പരിശ്രമത്തിലൂടെ പാലായെ ഹൈടെക്കാക്കുമെന്ന ഉറപ്പാണ് എം എൽ എ പാലായ്ക്കു നൽകുന്നത്.

കരൂർ പഞ്ചായത്തിൽ നെച്ചിപ്പുഴൂർ ചക്ര ഓഡിറ്റോറിയം, കരൂർ ബേബി കാപ്പിലിന്റെ വസതി, വള്ളിച്ചിറ എൻ എസ് എസ് കരയോഗമന്ദിരം, കരൂർ ജോയി മണ്ണഞ്ചേരിയുടെ വസതി, കുടക്കച്ചിറ നാടുകാണി ബെന്നിയുടെ വസതി എന്നിവിടങ്ങളിൽ ഇന്നലെ ജനസമക്ഷം വികസന സൗഹൃദ സദസ്സുകൾ നടത്തി.

പ്രൊഫ സതീഷ് ചൊള്ളാനി, ജോസ്‌മോൻ മുണ്ടയ്ക്കൽ, സന്തോഷ് കുര്യത്ത്, ജോർജ് പുളിങ്കാട്, അഡ്വ എബ്രാഹം തോമസ്, അഡ്വ സന്തോഷ് മണർകാട്, ജോസ് കുഴികുളം, ഷീലാ ബാബു, ജയകുമാർ, മൈക്കിൾ കാവുകാട്ട് തുടങ്ങിയവർ വിവിധ സദസ്സുകളിൽ പ്രസംഗിച്ചു.