- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സിറ്റി സെന്ററിലെ പൊതു ഇരിപ്പിടങ്ങൾ സ്ഥാപിച്ച് കൗൺസിൽ; ഏറെ ഇഷ്ടപ്പെട്ടെന്ന് ജനങ്ങളും; മറ്റിടങ്ങളിലും സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു
ഡബ്ലിൻ സിറ്റി സെന്ററിൽ പൊതു ഇരിപ്പിടങ്ങൾ സ്ഥാപിച്ച് കൗൺസിൽ. പുതിയ മാറ്റത്തിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് കൗൺസിലിന് ലഭിക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ലാരെന്റോൺ സ്ട്രീറ്റിൽ കൗൺസിൽ പുതിയ ഇരിപ്പിടങ്ങൾ ആധുനിക രീതിയിൽ നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി പുതിയ ബെഞ്ചുകളും സ്ഥാപിച്ചു. ഒപ്പം നടപ്പാതയും, കാരിയേജ് വേയും നവീകരിച്ചു.
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ റോഡ് ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗമാണ് നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത്. സിറ്റി ആർക്കിടെക്‌സ് ആൻഡ് ഡബ്ലിൻ സിറ്റി കൗൺസിൽ പാർക്‌സ് ആൻഡ് ബയോഡൈവേഴ്‌സിറ്റി നിർമ്മാണത്തിനുള്ള സഹായം നൽകി.
മനോഹരമായ ഇരിപ്പിടങ്ങളാണ് ഇവയെന്നാണ് ജനങ്ങളുടെ പ്രതികരണം. നഗരത്തിൽ ഇത്തരം കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Next Story