- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒഫ്ര വിൻഫ്രിയോട് മേഗൻ എന്താണ് പറഞ്ഞതെന്ന് അറിയുംവരെ പ്രതികരണം വേണ്ടന്ന് ബക്കിങ്ഹാം പാലസ്; ട്രയലറിൽ സൂചിപ്പിക്കുന്നത് രാജകുടുംബത്തിന്റെ അവഗണനയും ക്രൂരതയും; ഹാരിയും മേഗനും പറയുന്നത് കേൾക്കാൻ കാതോർത്ത് ബ്രിട്ടൻ
ഓഫ്ര വിൻഫ്രിയുമായുള്ള വിവാദ അഭിമുഖത്തിന്റെ പകർപ്പ് നേരത്തേ കാണുവാനായി എലിസബത്ത് രാജ്ഞിക്ക് നല്കിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോകം അത് കാണുന്ന അതേ സമയത്ത് തന്നെ രാജകൊട്ടാരത്തിലെ മുതിർന്ന അംഗങ്ങളും കൊട്ടാരം ജീവനക്കാരുമൊക്കെ അത് കാണും. പരിപാടി കണ്ടതിനു ശേഷം മാത്രമായിരിക്കും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും, പരസ്യമായ പ്രതികരണം വേണോ എന്നുമൊക്കെ ആലോചിക്കുന്നത് എന്നും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. അത്തരത്തിൽ ഒരു പരസ്യ പ്രതികരണമുണ്ടെങ്കിൽ അത് ഐ ടി വിയിൽ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും.
ഇതുവരെ കാണിച്ചിരുന്ന ടീസറുകളിലും ട്രെയ്ലറുകളിലുമൊക്കെ മേഗൻ രാജകുടുംബത്തെ പല കാര്യങ്ങളിലും കുറ്റപ്പെടുത്തിയിട്ടുണ്ട്. തങ്ങൾ കെൻസിങ്സ്റ്റൺ കൊട്ടാരത്തിൽ ആയിരുന്ന സമയത്ത് തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാൻ ചാൾസ് രാജകുമാരനും ഭാര്യയും കെയ്റ്റ് രാജകുമാരിയും മുൻകൈ എടുത്തു എന്നൊരാരോപണം ഉൾപ്പടെ പലതിലും രാജകുടുംബത്തെ മുൾമുനയിലാക്കുന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു. ഹാരിയുടെ 99 വയസ്സുള്ള മുത്തശ്ശൻ ഫിലിപ്പ് രാജകുമാരൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഈ അവസരത്തിൽ ഇത് സംപ്രേഷണം ചെയ്യുന്നതിനെതിരെ കടുത്ത ജനരോഷവും ഉയരുന്നുണ്ട്.
എന്നാൽ, സംപ്രേഷണം ചെയ്യുന്ന തീയതി നീട്ടുവാൻ മേഗൻ ഒരിക്കലുംചാനലിനോട് ആവശ്യപ്പെടുകയില്ലെന്ന് പറഞ്ഞതായി മേഗന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. ഫിലിപ്പ് രാജകുമാരന്റെ ആരോഗ്യ പ്രശ്നം ഉയർത്തി തന്നെ നിശബ്ദയാക്കുവാൻ കൊട്ടാരം ശ്രമിക്കുകയാണെന്നു മേഗൻ പറയുന്നു. ഈ അഭിമുഖത്തിന്റെ ഏറിയ ഭാഗത്തും മേഗനാണ് പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് അവസാനത്തൊറ്റെ മാത്രമേ ഹാരി പ്രത്യക്ഷപ്പെടുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് പ്രധാനമായും മേഗന്റെ പരിപാടിയാണ്. മാത്രമല്ല, തന്റെ കുടുംബത്തിനെതിരെ കൂടുതൽ കടുത്ത ആരോപണങ്ങൾ എന്തെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കിൽ അതിൽ നേരിട്ട് പങ്കാളിയാകാതിരിക്കാൻ വേണ്ടി കൂടിയാണ് ഹാരി അവസാനം മാത്രം പ്രത്യക്ഷപ്പെടുന്നത്.
ഈ വിവാദംകൊഴുക്കുന്നതിനിടയിലാണ് രാജകൊട്ടാരത്തിലെ രണ്ടു ജീവനക്കാരെ മേഗൻ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയരുന്നത്. പീഡനം സഹിക്കാൻ കഴിയാതെ ജോലി ഉപേക്ഷിച്ചുപോയവർ നൽകിയ പരാതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതും തന്നെ ദ്രോഹിക്കാൻ ഉദ്ദേശിച്ചുമാത്രമാണ് എന്നാണ് മേഗന്റെ വാദം. പണ്ട് നിരവധി ടാബ്ലോയിഡുകൾ തന്നെക്കുറിച്ചൊക്കെ ഓരോന്ന് എഴുതിയപ്പോൾ, പതിവുകളുടെയും ചട്ടങ്ങളുടെയും പേരുപറഞ്ഞ് തന്നെ രക്ഷിക്കാൻ എത്താതിരുന്നവർ ഇന്ന് ഇക്കാര്യത്തിൽ പതിവുകൾ തെറ്റിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയതു തന്നെ അതിനുള്ള തെളിവാണെന്നും അവർ പറഞ്ഞു.
ഹാരിയുമായുള്ള വിവാഹത്തിനു തൊട്ടുമുൻപുള്ള കാലഘട്ടത്തിൽ വിൻഫ്രിയുമായി സംസാരിക്കുന്നതിൽ നിന്നും കൊട്ടാരം തന്നെ വിലക്കിയിരുന്നു എന്നും ഒരു ട്രയലറിൽ മേഗൻ പറയുന്നുണ്ട്. ഇക്കാര്യൻ വിൻഫ്രിയും സ്ഥിരീകരിക്കുന്നു. അതുപോലെ മറ്റൊരു ക്ലിപ്പിൽ രാജകുടുംബം മേഗനെ നിശബ്ദയാക്കിയോ എന്ന് ചോദിക്കുന്നു. മറ്റൊന്നില്ല് തീർത്തും അതിജീവിക്കുവാൻ സാധിക്കാത്ത സാഹചര്യം എന്നും മേഗൻ പറയുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലുള്ള ഊഹങ്ങളാണ് മേഗൻ രാജകൊട്ടാരത്തെ അപമാനിച്ചു എന്ന രീതിയിൽ ഇപ്പോൾ പരന്നിരിക്കുന്നത്. അതിനാൽ തന്നെ, ടീസറുകൾ അടിസ്ഥാനമാക്കി പ്രതികരിക്കാൻ നില്ക്കാതെ പരിപാടി കണ്ടതിനുശേഷം പ്രതികരിക്കാം എന്ന നിലപാട് കൊട്ടാരം എടുത്തത്.
മറുനാടന് മലയാളി ബ്യൂറോ