പട്യാല: ജാവലിൻ ത്രോയിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തി നീരജ് ചോപ്ര. 'ഗ്രൗണ്ടിൽ വീശിയ കാറ്റ് വലിയ പ്രശ്‌നമുണ്ടാക്കി. സ്ഥിരമായി ഞാൻ ഉപയോഗിക്കുന്ന ജാവലിൻ മാറ്റി മറ്റൊരെണ്ണത്തിലാണു റെക്കോർഡ് ദൂരം കണ്ടെത്താനായത്' ഇന്ത്യൻ ഗ്രാൻപ്രി അത്ലറ്റിക്‌സ് 3ാം പാദത്തിൽ ജാവലിൻ ത്രോയിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയ നീരജ് ചോപ്ര മത്സരശേഷം സൂം ഇന്റർവ്യൂവിൽ പറഞ്ഞു.

88.08 മീറ്ററോടെ ഇവിടെ ഒന്നാമനായ നീരജ് 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ തന്റെ പഴയ മികച്ച ദൂരം ഒരു സെന്റിമീറ്റർകൂടി വർധിപ്പിച്ചു. പുരുഷ 200 മീറ്ററിൽ മലയാളിതാരം വൈ.മുഹമ്മദ് അനസും (21.48 സെക്കൻഡ്) 400 മീറ്ററിൽ അമോജ് ജേക്കബും (45.70) ലോങ്ജംപിൽ എം.ശ്രീശങ്കറും (7.91 മീറ്റർ) ട്രിപ്പിൾ ജംപിൽ എൽദോസ് പോളും (15.80 മീ) വനിതാ ലോങ്ജംപിൽ മറീന ജോർജും (5.97 മീ) ഒന്നാമതെത്തി.